SignIn
Kerala Kaumudi Online
Wednesday, 04 November 2026 6.05 PM IST

അഭിറാം കൊലക്കേസ്; പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പും വാട്‌സാപ്പിൽ പ്രചരിക്കുന്ന വീഡിയോയും പരിശോധിക്കും

READ ENGLISH VERSION
abhiram-murder-case
അഭിറാം, ഇൻസ്റ്റാഗ്രാം കുറിപ്പ്

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന അന്വേഷണവുമായി പൊലീസ്. അഭിറാം കൊല്ലപ്പെട്ടതിന് പിന്നാലെ സുഹ‌ൃത്തായ ഒരു പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പും കൊലപാതകത്തിന് തലേന്ന് അഭിരാമും മറ്റുചിലരുമായും ഉണ്ടായ വാക്കേത്തിന്റെ വീഡിയോയും പൊലീസ് പരിശോധിക്കുകയാണ്.

അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി പോസ്റ്റിട്ടത്. 'ഞാൻ അല്ല അവനെ വിളിച്ചുവരുത്തി കൊന്നത്. എല്ലാവരും എന്തിനാണ് ഞാൻ ആണോ വിളിച്ചുവരുത്തിയതെന്ന് ചോദിക്കുന്നത്. അവനെ കൊല്ലാനായിരുന്നെങ്കിൽ സ്‌നേഹിക്കേണ്ട കാര്യമില്ലായിരുന്നല്ലോ? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല- എന്നായിരുന്നു പെൺകുട്ടിയുടെ കുറിപ്പ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്നീട് ഡിലീറ്റാക്കി. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അഭിറാം കൊല്ലപ്പെടുന്നതിന് തലേദിവസം മറ്റൊരു സംഘം കുട്ടിയെ തടഞ്ഞുവയ്ക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അഭിറാമിന്റെ കൂട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വീഡിയോയാണ് പൊലീസിന് ലഭിച്ചത്. വീഡിയോയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകനാണ് 17കാരനായ അഭിറാം. എം.ജി. കോളജിന് സമീപം എൻ.എസ്.എസ് ഹയർസെക്കഡറി സ്‌കൂളിലെ ഒന്നാംവർഷ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായിരുന്നു അഭിറാം. ശ്രീകാര്യം പേരൂർ സ്വദേശിയായ 17കാരനാണ് കേസിലെ ഒന്നാം പ്രതി. രണ്ടാംപ്രതി കല്ലമ്പള്ളി പുതുവൽവീട്ടിൽ ഉമർ മുഫ്താർ (22) കാപ്പകേസിലടക്കം പ്രതിയാണ്. മണക്കാട് ശ്രീവരാഹം സ്വദേശിനി ആനന്ദയാണ് (18) മൂന്നാം പ്രതി.

English Summary

Police are investigating whether more people were involved in the murder of 17-year-old Abhiram in Pangappara, Thiruvananthapuram. Investigators are examining an Instagram post by a girl friend denying involvement in luring him to his death, along with a video showing an argument involving Abhiram the day before the murder. Police are trying to identify those seen in the video and question the girl.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANGAPPARA ABHIRAM MURDER CASE, ABHIRAM MURDER INVESTIGATION, SREEKARYAM CRIME NEWS, ABHIRAM കൊലക്കേസ്, PANGAPPARA MURDER SUSPECTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY