തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സ്ഥാപന ഉടമ പാർവതി മായ ഷാജിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാദിഭാഗം അഭിഭാഷകയാണ് വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്.
'ആദ്യം രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന് പുറമേ ഇപ്പോൾ നിരവധി പരാതികൾ കോടതിയിലും പൊലീസ് സ്റ്റേഷനിലും പാർവതിക്കെതിരെ വന്നിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണത്തിനായി ഇവരെ നാളെ 12 മണിവരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. നൂറുകണക്കിനുപേരാണ് പാർവതിയുടെ തട്ടിപ്പിനിരയായത്. അതിൽ വെറും പത്തോ പതിനഞ്ചോ പേർ മാത്രമാണ് ധൈര്യത്തോടെ പരാതി നൽകാൻ തയ്യാറായത്.
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷക്കണക്കിന് രൂപയാണ് ഓരോരുത്തരിൽ നിന്നും പാർവതി തട്ടിയത്. 2023 -24 കാലഘട്ടത്തിലാണ് പണം മുഴുവൻ വാങ്ങിയത്. ഒന്നോ രണ്ടോപേർക്ക് മാത്രമാണ് ഇതിൽ ജോലി ലഭിച്ചത്. അതും ദുരിതപൂർണമായ ജോലിയായിരുന്നു. 20 മണിക്കൂറോളം ഖനികളിൽ ഇവർക്ക് നിന്ന് ജോലി ചെയ്യേണ്ടിവന്നു. ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു. പലരും ജീവനുംകൊണ്ട് രക്ഷപ്പെട്ട് നാട്ടിൽ വരികയായിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ പാർവതിക്ക് ഓഫീസുണ്ട്. പണം തിരികെ ചോദിച്ചവരെയെല്ലാം ഗുണ്ടകളെക്കൊണ്ട് മർദിക്കും. ഇവരുടെ കുടുംബത്തിൽ ഉൾപ്പെടെ ഭീഷണിയുമായി പോയ സാഹചര്യമുണ്ടായിട്ടുണ്ട്' - അഭിഭാഷക പറഞ്ഞു.
അർമേനിയ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു പാർവതിയുടെ തട്ടിപ്പ്. ഒരാളിൽ നിന്ന് കുറഞ്ഞത് പത്ത് ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. ആംസ്റ്റർ ഓവർസീസിന് കേരളത്തിൽ കോട്ടയത്താണ് രജിസ്റ്റേർഡ് ഓഫീസുള്ളത്. കൂടാതെ കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്‌റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും ശാഖകളുണ്ട്. വിദേശരാജ്യങ്ങളിലേയ്ക്കുള്ള തൊഴിൽ സാദ്ധ്യതകൾ, സ്ഥിരതാമസത്തിനുള്ള സൗകര്യം, ഉപരിപഠനത്തിനുള്ള അവസരങ്ങൾ എന്നീ സേവനങ്ങളാണ് ആംസ്റ്റർ വാഗ്‌ദാനം ചെയ്തിരുന്നത്.
Amster Overseas owner Parvathy Maya Shaji faces multiple complaints over allegations of collecting large sums by promising jobs abroad. The allegations involve countries including Armenia and Poland. The complainant’s lawyer said hundreds were allegedly affected, with some reportedly facing difficult working conditions. The company has offices and branches across Kerala and several overseas locations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |