SignIn
Kerala Kaumudi Online
Thursday, 15 October 2026 10.33 PM IST

സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു,​ പരിശോധനാഫലം പുറത്ത്​ ; രാസലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും

READ ENGLISH VERSION
suhail
അപകടത്തിനിടയാക്കിയ മിനി കൂപ്പർ കാർ,​ സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു കാക്കനാട് . റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സുഹൈൽ മദ്യച്ചിരുന്നെന്ന കാര്യത്തിൽ വ്യക്തത വന്നത്. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല. രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും കൂടുതൽ പരിശോധന നടത്തും.

ഞായർ പുലർച്ചെ രണ്ടുമണിയോടെയാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിന് പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക,​ പാലക്കാട് സ്വദേശി ഗോപിക,​ കർ‌ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തത്ക്ഷണം കൊല്ലപ്പെട്ടത്. തുടർന്ന് കാറിൽ നിന്ന് നാട്ടുകാർ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എഫ്.ഐ.ആറിൽ സുഹൈലിന്റെ പേര് ഇല്ലാതിരുന്നതും മദ്യപിച്ച കാര്യം പരാമർശിക്കാത്തതും വിവാദമായിരുന്നു. ഉന്നത ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിശോധനാഫലം പുറത്തുവന്നത്.

അതേസമയം റിമാൻഡ് റിപ്പോർട്ടിൽ സുഹൈൽ മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്.പി വിശദീകരിച്ചത്. സുഹൈലിനും സംഘത്തിനും മദ്യം നൽകിയ മൂന്നു ബാറുകളുടെ ലൈസൻസ് എക്സൈസ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പാലാരിവട്ടം,​ വൈറ്റില,​ നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUHAIL, SUHAIL SAJIV, SUHAIL ACCIDENT CASE, SUHAIL BLOOD SAMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY