SignIn
Kerala Kaumudi Online
Saturday, 30 May 2026 9.52 PM IST

സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം; സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

READ ENGLISH VERSION
santhosh-varkey

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പിടിയിൽ. എറണാകുളം നോർത്ത് പൊലീസാണ് സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തത്.

സിനിമ നടിമാർക്കെതിരെ ഫേസ്‌ബുക്ക് പേജിലൂടെ ഇയാൾ നേരത്തേ അശ്ലീല പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ നടിമാർ നൽകിയ പരാതിയിലാണ് നടപടി. അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് പൊലീസ് ഇയാളെ പിടികൂടിയത്.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെയും ഇയാൾ സിനിമാ താരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SANTHOSH VARKY, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY