
കൊച്ചി: എറണാകുളം ഷേണായീസ് തിയേറ്റർ, പച്ചാളം ശ്മശാനം പരിസരങ്ങളിലായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനകളിൽ ലഹരി പിടികൂടി. ഷേണായീസ് തിയേറ്ററിന് സമീപത്തെ ലോഡ്ജിൽ നിന്ന് 1.45 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന് കണിയാകണ്ടിയിൽ കെ.ഇഷാഖിനെ (29) സിറ്റി ഡാൻസാഫും 5 ഗ്രാം ബ്രൗൺഷുഗറുമായി അസാം സ്വദേശി ആലംഖാനെ (30) പച്ചാളം ശ്മശാനത്ത് നിന്ന് നോർത്ത് പൊലീസുമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |