SignIn
Kerala Kaumudi Online
Monday, 17 August 2026 2.54 PM IST

കോഴിക്കോട് വീടിനകത്ത്  മദ്യപിക്കുന്നത്  ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊന്നു: മകൻ അറസ്റ്റിൽ

READ ENGLISH VERSION

sasidharan-and-abhiram
മരിച്ച ശശിധരൻ,​ അറസ്റ്റിലായ അഭിരാം

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ പൊലീസ് അറസ്റ്റുചെയ്തു.

ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതിൽ പ്രകോപിതനായ അഭിരാം പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ശശിധരന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary

A son allegedly killed his 64-year-old father, Sasidharan, in Kozhikode's Velliparamba after an argument over the son's drinking. Abhiram reportedly hit Sasidharan with a stick, leading to his death at Kozhikode Medical College Hospital. Police have arrested Abhiram in connection with the early morning incident, which occurred after Sasidharan questioned his son about drinking.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, MURDER, FATHER, SON ARRESTED, KOZHIKODE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY