SignIn
Kerala Kaumudi Online
Monday, 17 August 2026 4.27 PM IST

ആലപ്പുഴയിൽ വീടിനുള്ളിൽ വൃദ്ധന്റെ മൃതദേഹം; കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ

sivankutty
ശിവൻകുട്ടി

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടപ്പുരയ്‌ക്കൽ പടീറ്റതിൽ വാടകയ്‌ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടിൽ ശിവൻകുട്ടി തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ശിവൻകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് ചെറുമകൾ അയൽക്കാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിനിടെയുള്ള കൊലപാതകമാകാം എന്നാണ് പൊലീസിന്റെ സംശയം. ശിവൻകുട്ടിയുടെ ശരീരത്തിലും വീടിനുള്ളിലുമായി ഉണ്ടായിരുന്ന ആറുപവൻ സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സരസ്വതിയാണ് ഭാര്യ. മക്കൾ - ശശികല, ശ്രീകല.

English Summary

An elderly man, Sivankutty (67), was found dead in his rented house in Karuvatta, Alappuzha. He was discovered with his hands and feet tied, and a rope around his neck. Police suspect murder during a robbery, as six sovereign gold was missing from the victim and the house. Haripad police are investigating the case, with forensic teams deployed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA MURDER CASE, ELDERLY MAN FOUND DEAD, ALAPPUZHA CRIME NEWS, MAN FOUND TIED AT HOME, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY