SignIn
Kerala Kaumudi Online
Monday, 17 August 2026 3.18 AM IST

5.92 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

prathi

തിരൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി 5.92 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടായി നാലകത്ത് വീട്ടിൽ സനൂപ് റഹ്‌മാൻ (26) പിടിയിൽ. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് ചെറിയ അളവിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതി.

രഹസ്യ വിവരം ലഭിച്ചതിൻ്റെ ഭാഗമായി ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. വീട്ടിൽ നിന്നാണ് ലഹരി വസ്‌തു ഒളിച്ചുവച്ച നിലയിൽ കണ്ടെത്തിയത്. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസിസ്‌റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം.ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിഷ്‌ണു, എ.ടി.നവാസ്, അഖിലേഷ് , സിന്ധു പട്ടേരി, സി.എം.അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY