SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.45 AM IST

14കാരിക്ക് നേരെ പീഡന ശ്രമം: പ്രതിക്ക് ഏഴുവർഷം തടവ്

ai-image

ഹരിപ്പാട്: അയൽവാസിയായ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു. വെട്ടിയാർ വില്ലേജിൽ കല്ലിമേൽ മുറിയിൽ ചരുവിൽ പുത്തൻവീട്ടിൽ രവീന്ദ്രൻ (57) ആണ് ശിക്ഷിക്കപ്പെട്ടത്. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി.യാണ് വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒമ്പത് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എസ്. രഘു ഹാജരായി. മാവേലിക്കര പൊലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് ഇ. കുറ്റപത്രം സമർപ്പിച്ച കേസാണ്. എസ്.സി.പി.ഒ ശാലിനി എസ്. പിള്ള, സി.പി.ഒമാരായ രമ്യ, ഷമീർ എന്നിവർ അന്വേഷണത്തെ സഹായിച്ചു. എ.എസ്.ഐമാരായ വാണി പീതാംബരൻ, സതീഷ് കെ.സി. എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CRIMENEWS, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY