SignIn
Kerala Kaumudi Online
Monday, 17 August 2026 1.28 AM IST

അന്യസംസ്ഥാന മോഷ്ടാവ് അമ്പലപ്പുഴയിൽ പിടിയിൽ

ambala
രോഹിത് കുമാർ

അമ്പലപ്പുഴ: അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ നിരവധി കേസുകളിലെ പ്രതിയായ അന്യ സംസ്ഥാന മോഷ്ടാവ്,​ വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പിടിയിലായി. ബംഗളൂരു ഫെലിപ്പസ് ലെയിൻ ബത്തേരി സ്വദേശി രോഹിത് കുമാർ (29) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് 12 ഓളം കേസുകളിൽ പ്രതിയായ ഇയാൾ 6 മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്.

തൃശൂരിൽ നിന്ന് ട്രെയിനിലെത്തിയ ഇയാൾ,​ കഴിഞ്ഞ ദിവസം വൈകിട്ട് തകഴി കുന്നുമ്മ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിലേക്ക് പോകുകയായിരുന്ന വാസന്തിയമ്മയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ മാലയുടെ പകുതിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ച മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മാലയുടെ ബാക്കിയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY