SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.17 AM IST

വാഴ ll കുലച്ചു

a

തിയേറ്ററിൽ വാഴ ll വൈബ്. ഹാഷിർ, അലൻബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നീ സോഷ്യൽ മീഡിയ താരങ്ങളുമായി വാഴ ll നട്ടു വളർത്തി ഡാർക് ഹ്യുമർ സദ്യ വിളമ്പി നവാഗത സംവിധായകൻ സവിൻ സ. സംവിധായകൻ വിപിൻദാസിന്റെ രചനയിൽ ആണ് വാഴ ll ഉം. വാഴയിൽ ചെറിയ വേഷത്തിൽ കണ്ടവർ നായകൻമാരായി നിറഞ്ഞാടുമ്പോൾ സവിൻ സ വിശേഷങ്ങൾ പങ്കിടുന്നു.

അതേ പരിപാടി

ആദ്യ ഭാഗത്തിന്റെ അതേ പാറ്റേൺ പരിപാടിയാണ് വാഴ ll. ആദ്യ ഭാഗം ബയോപിക് ഒഫ് എ ബില്യൺ ബോയ്സ് ആണ്. ആൺകുട്ടികൾക്ക് അച്ഛൻമാരുമായുള്ള ബന്ധം മുൻനിറുത്തി ചെയ്ത സിനിമ. വാഴ ll: ബയോപിക് ഒഫ് ബില്യൺ ബ്രോസ്. സഹോദരിസഹോദൻമാരിലേക്ക് ബന്ധിപ്പിക്കുന്ന കഥയാണ്. ഈ കാലത്ത് സംഭവിക്കുന്ന കഥ. വാഴയുടെ ആദ്യ ഭാഗവുമായി ബന്ധം ഉണ്ടോ എന്ന് സിനിമ കണ്ടിറിയുക,​ പ്രേക്ഷകർ മനസറിഞ്ഞ് സ്വീകരിക്കും എന്നാണ് പ്രതീക്ഷ .

ഒന്നും നോക്കാതെ ഒകെ

വാഴയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് വാഴ ll വിന്റെ ആലോചന ഉണ്ടാകുന്നത്. സ്വതന്ത്ര സംവിധായകനാകാൻ ആലോചന നടക്കുന്ന സമയത്താണ് വിപിൻദാസ് ഇങ്ങനെ ഒരു അവസരം തന്നത്. എനിക്ക് ഇങ്ങോട്ട് വന്ന ഓഫറായതുകൊണ്ടും സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിൽക്കുന്നതുകൊണ്ടും അവസരം ഒഴിവാക്കാൻ തോന്നിയില്ല. പിന്നെ ഒന്നും നോക്കാതെ ഒകെ പറഞ്ഞു. വാഴ llനെക്കുറിച്ച്

അങ്ങനെ വലിയ അവകാശവാദങ്ങളൊന്നും പറയാനില്ല. നല്ല സിനിമ ചെയ്യണമെന്നും ഒരു സംവിധായകനാകണമെന്നുമായിരുന്നു ആഗ്രഹം.അത് സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.

സിനിമയിൽ എത്തിച്ച സാം ചേട്ടൻ

തിരുവല്ല പെരിങ്ങരയാണ് നാട് . കലാപരമായ കഴിവുകളൊന്നുമില്ല. കലയിൽ പാരമ്പര്യ അറിവും ഇല്ല. സിനിമയോട് പണ്ട് മുതൽ താത്പര്യം ആയിരുന്നു.എന്നാൽ എങ്ങനെ സിനിമയിലേക്കെത്തും എന്നതിനെ പറ്റി വലിയ അറിവ് ഉണ്ടായിരുന്നില്ല. നാട്ടുകാരനാ.യ സാംചേട്ടനാണ് സിനിമാ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. ഒാട്ടം സിനിമയുടെ സംവിധായകനാണ് സാം ചേട്ടൻ. എന്റെ ഇഷ്ടം മനസിലാക്കി സിനിമയെക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതും ഫിലിം ഫെസ്റ്രിവലുകളിൽ പോകാൻ പ്രോത്സാഹിപ്പിച്ചതും ലൈബ്രറികളിൽ നിന്ന് പുസ്തകമെടുത്ത് വായിക്കാൻ ആവേശം തന്നതും എല്ലാം സാം ചേട്ടനാണ്. അന്ന് മുതൽ തിയേറ്രറിൽ പോകുന്നത് ചേട്ടന്റെ ഒപ്പമായിരുന്നു. വാഴയിൽ എത്തുന്നത് സാം ചേട്ടൻ വഴിയാണ്. വാഴ ll ചെയ്യാൻ അവസരം ലഭിക്കാൻ അത് കാരണമായി. അതിന് സാം ചേട്ടനോട് വളരെ കടപ്പെട്ടിരിക്കുന്നു.

വാഴ 3,​ 4,​ 5,​ 6

സവിൻ എസ് എന്നാണ് പേര്. പത്തു വർഷമായി സവിൻ സ എന്നാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ഈ പേരാണ്. വാഴയുടെ 3,4,5,6 ഭാഗങ്ങൾ ഉണ്ടാകണമെന്നാണ് ആഗ്രഹം. അതിന് സാധ്യത നിറഞ്ഞ സിനിമയാണ് വാഴ. അങ്ങനെ വരുമ്പോൾ പുതിയ താരങ്ങളും പുതിയ സംവിധായകരും ഉണ്ടാകും. മാത്രമല്ല,​ സിനിമയിൽ ഇങ്ങനെ ഒരു തുടർഭാഗങ്ങൾ വരുന്നത് പ്രേക്ഷകർക്കും പുതിയ അനുഭവമായിരിക്കും. അതിന് അവസരം ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA