നടൻ മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിച്ച് ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ മോഹൻലാലാണെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്. ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ബോണി കപൂറിന്റെ പരാമർശം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മികച്ച പ്രതിഭകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നടൻ മലയാളത്തിൽ നിന്നുള്ള മോഹൻലാലാണ്. അദ്ദേഹത്തേക്കാൾ മികച്ചൊരു നടൻ രാജ്യത്തില്ല. നിരവധി മികച്ച അഭിനേതാക്കളുണ്ടെങ്കിലും മോഹൻലാലിനെ മറികടക്കുന്ന പ്രകടനശേഷിയുള്ള മറ്റൊരു നടനില്ല'- ബോണി കപൂർ പറഞ്ഞു.
അതേസമയം സിനിമയിലെ ഗ്ലാമർ സാധ്യതകൾ കൂടുതൽ വിപുലമായി അവതരിപ്പിച്ചത് തെലുങ്ക് സിനിമയാണെന്നും ബോണി കപൂർ അഭിപ്രായപ്പെട്ടു. തെലുങ്ക് സിനിമയിലെ ഗാനചിത്രീകരണത്തിന് രാഘവേന്ദ്ര റാവു നൽകിയ സംഭാവനകളും അദ്ദേഹം പരാമർശിച്ചു. തമിഴ് സിനിമയിലെ സി.വി. ശ്രീധർ, ഭാരതിരാജ, ഭാഗ്യരാജ് തുടങ്ങിയ സംവിധായകരുടെയും പ്രതിഭകളുടെയും പ്രവർത്തനങ്ങളെയും അദ്ദേഹം ഓർമിപ്പിച്ചു.
1980ൽ 'ഹം പാഞ്ച്' എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂർ സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയത്. പിന്നീട് ബോളിവുഡിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ചു. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവാണ് ബോണി. മക്കളായ ജാൻവി കപൂർ, അർജുൻ കപൂർ, ഖുശി കപൂർ എന്നിവരും സിനിമയിൽ സജീവമാണ്. സഹോദരൻ അനിൽ കപൂറും ബോളിവുഡിൽ അറിയപ്പെടുന്ന നടനാണ്. നിലവിൽ ബോണിയുടെ നിർമ്മാണത്തിൽ 'മോം 2', 'നോ എൻട്രി 2' എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Bollywood producer Boney Kapoor lauded Malayalam actor Mohanlal, declaring him the best actor in Indian cinema. At a film promotion event, Kapoor praised Mohanlal's unparalleled performance, asserting no other actor in the country surpasses him. He acknowledged talent across South Indian languages, also highlighting Telugu cinema's contribution to glamour.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |