SignIn
Kerala Kaumudi Online
Tuesday, 09 June 2026 7.45 AM IST

"ആദ്യരാത്രിയിലാണ് ഞാൻ അത് മനസിലാക്കുന്നത്"; ദാമ്പത്യബന്ധം തകർന്നതിനെപ്പറ്റി ശോഭ വിശ്വനാഥ്

READ ENGLISH VERSION

ബിഗ് ബോസുമായി ബന്ധപ്പെട്ട് സീസൺ 5ലെ വിജയി അഖിൽ മാരാർ ഉന്നയിച്ച ചില ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്‌തെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു അഖിൽ ഉന്നയിച്ചത്. ഇതേ സീസണിലെ മത്സരാർത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. ശോഭ നാലാം സ്ഥാനമായിരുന്നു നേടിയത്.

sobha

അടുത്തിടെ ശോഭ വിശ്വനാഥിന്റെ പരാതിയിൽ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും താൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ലെന്നും ഒരു സ്ത്രീ പരാതി കൊടുത്താൽ സി ആർ പി സി സെക്ഷൻ 153 പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തുവെന്നും അഖിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

മുമ്പ് ശോഭ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദാമ്പത്യ ബന്ധം തകർന്നതിനെപ്പറ്റിയാണ് അവർ അഭിമുഖത്തിൽ സംസാരിക്കുന്നത്.

'അറേഞ്ചിഡ് വിവാഹമായിരുന്നു. ആദ്യരാത്രിയിലാണ് ഞാൻ അത് മനസിലാക്കുന്നത്. അദ്ദേഹം ഒരു ആൽക്കഹോളിക്ക് ആയിരിക്കാം എന്നുള്ള കാര്യം. ആദ്യരാത്രി വൈകി കുടിച്ചാണ് വന്നത്. എന്റെ കുടുംബത്തിൽ ആരും സ്‌മോക്ക് ചെയ്യുന്നതോ ഡ്രിങ്ക് ചെയ്യുന്നതോ ഞാൻ കണ്ടിട്ടില്ല. ഡ്രിങ്കിംഗ് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. എല്ലാം വേണം. ബാലൻസ്‌ഡായിട്ട്. സ്‌മോക്കിംഗിന് ഞാൻ എതിരാണ്. പക്ഷേ വല്ലപ്പോഴും മദ്യപിക്കുന്നത് തെറ്റായിട്ട് കാണുന്ന ഒരാളല്ല ഞാൻ. പുകവലി ഭയങ്കരമായ ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, ചുറ്റുമുള്ളവർക്കും പരിസ്ഥിതിക്കും അത് കേടാണ്. അതുകൊണ്ട് ഞാൻ അത് സപ്പോർട്ട് ചെയ്യുന്നില്ല.

ശരിക്കും ഷോക്കായി. ഇത്രയും വിവാഹാലോചനകൾ വന്നിട്ടും, അവസാനം... പ്രഷറിലൊക്കെയാണ് യെസ് പറഞ്ഞതെങ്കിലും അതെന്റെ കൂടി തീരുമാനമായിരുന്നു. എൻഗേജ്‌മെന്റ് കഴിഞ്ഞ് ഉടനെ തന്നെയായിരുന്നു വിവാഹം. കല്യാണത്തിന് ഒരാഴ്ച മുമ്പായിരുന്നു ഞാൻ വന്നത്. എനിക്ക് സമയം വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അന്ന് ഞാൻ പൊട്ടിയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. ഒരു തീരുമാനമെടുക്കാനുള്ള വോയ്സ് ഇല്ലായിരുന്നു. ഇന്നെന്നോട് ചോദിക്കുകയാണെങ്കിൽ എനിക്ക് മറ്റ് പെൺകുട്ടികളോട് പറയാൻ പറ്റും. ഞാൻ ചെയ്ത തെറ്റുകൾ മറ്റുള്ളവർ ആവർത്തിക്കാതിരിക്കട്ടെ. വേണമെങ്കിൽ കല്യാണം കഴിച്ചാൽ മതി. ശരിയായ ആളാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമാകുകയാണെങ്കിൽ മാത്രം വിവാഹിതരായാൽ മതി' - ശോഭ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOBHAVISWANATH, BIGBOSS, AKHILMARAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY