SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.35 AM IST

61-ാം പിറന്നാൾ ദിനത്തിലും വിശ്രമമില്ലാതെ ആമിർ ഖാൻ; ആഘോഷങ്ങൾ ഒഴിവാക്കിയത് മകന് വേണ്ടി, കാരണം ഇതാണ്   

aamir-khan-junaid

ബോളിവുഡ് താരം ആമിർ ഖാന് ഇന്ന് 61ാം ജന്മദിനം. സാധാരണഗതിയിൽ തന്റെ പിറന്നാൾദിനം സഹപ്രവർത്തകർക്കും ആരാധകർക്കുമൊപ്പം ആഘോഷിക്കാറുള്ള താരം ഇത്തവണ പതിവ് രീതികളിൽ നിന്ന് മാറി തികച്ചും ലളിതമായാണ് ചെലവഴിക്കുന്നത്. ഷാരൂഖ് ഖാനും സൽമാൻ ഖാനും അടക്കമുള്ള ബോളിവുഡിലെ വമ്പൻ താരങ്ങൾ പങ്കെടുക്കുന്ന വലിയ വിരുന്നുകൾക്ക് പകരം പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവിൽ ആമീർ ഖാൻ.

തന്റെ നിർമ്മാണക്കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം 'ഏക് ദിൻ'-ന്റെ തിരക്കുകളിലായതിനാലാണ് ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലായതിനാൽ ഓരോ ചെറിയ കാര്യങ്ങളിലും ആമിർ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

sai-pallavi-junaid

ആമിറിന്റെ മകൻ ജുനൈദ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് 'ഏക് ദിൻ'. 2016-ൽ പുറത്തിറങ്ങിയ 'വൺ ഡേ' എന്ന തായ് സിനിമയുടെ റീമേക്കാണിത്. ജുനൈദ് ഖാൻ, സായ് പല്ലവി, കുനാൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സായി പല്ലവി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ആമിർ ഖാന് പുറമെ മൻസൂർ ഖാൻ, അപർണ പുരോഹിത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മകന്റെ കരിയറിലെ നിർണായകമായ സിനിമ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ആമീർ ഖാൻ. 2026 മേയ് 1-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAMIR KHAN, JUNAID KHAN, CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY