SignIn
Kerala Kaumudi Online
Saturday, 13 June 2026 10.22 PM IST

'22 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു'; വിവാഹമോചനം പ്രഖ്യാപിച്ച് നടി ലക്ഷ്‌മിപ്രിയ, പിന്നാലെ പോസ്റ്റ് പിൻവലിച്ചു

READ ENGLISH VERSION
lakshmipriya

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നുള്ള നടി ലക്ഷ്‌മിപ്രിയയുടെ പോസ്റ്റ് പിൻവലിച്ചു. താൻ വിവാഹമോചിതയായെന്നുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പിൻവലിച്ചത്. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. പിൻവലിച്ചെങ്കിൽ പോലും ഇപ്പോഴും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.

ലക്ഷ്‌മിപ്രിയയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്:

'ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 40കളുടെ തുടക്കത്തിൽ ജീവിതം എത്തിനിൽക്കുന്ന വേളയിൽ ഏറ്റവും നിർണായകമായ തീരുമാനം എടുക്കേണ്ടതായി വന്നിരിക്കുന്നു. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യനാളുകളിലാണ് ഡിവോഴ്‌സ് വർദ്ധിക്കുന്നത്. കൗമാരം മുതൽ ഈ പ്രായം വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്‌ടമായിരിക്കുന്നു. തെറ്റും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാൽ ചേർത്തുവച്ചാലും ചേരാത്ത ജീവിതം, അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. സ്വപ്‌നത്തിൽ പോലും കരുതിയിരുന്ന കാര്യമല്ല ഇത്. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിംഗ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മകൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു.'

2005ലായിരുന്നു ലക്ഷ്‌മിപ്രിയയുടെയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവർക്ക് മാതംഗി എന്ന ഒരു മകളുണ്ട്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്‌മിയുടെ ഭർത്താവ് ജയേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS LAKSHMIPRIYA, DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY