തെന്നിന്ത്യൻ സിനിമ താരം തൃഷ കൃഷ്ണന്റെ അമ്മ ഉമ കൃഷ്ണന് എഴുപതാം പിറന്നാൾ. അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ തൃഷ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച ആശംസാ വാക്കുകളും ഇതിനോടകം ശ്രദ്ധേയമാണ്.
ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 43ാം വയസിലും തൃഷ നിലനിർത്തുന്ന സൗന്ദര്യത്തിന്റെയും ചെറുപ്പത്തിന്റെയും രഹസ്യം അമ്മ ഉമ തന്നെയാണെന്ന് ആരാധകർ ഒരേസ്വരത്തിൽ പറയുന്നു.
പ്രായം എഴുപതിലെത്തിയെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ മകൾ തൃഷയെപ്പോലെ തന്നെയാണ് ഉമയും. ദിവസവും മുടങ്ങാതെ ചെയ്യുന്ന യോഗയും ജിം വർക്കൗട്ടുകളുമാണ് ഉമ കൃഷ്ണയുടെയും സൗന്ദര്യത്തിന് പിന്നിൽ. ചെറുപ്പക്കാരിയായിരിക്കുമ്പോൾ തന്നെ സിനിമയിൽ നിരവധി അവസരങ്ങൾ തേടിയെത്തിയിരുന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വിവാഹശേഷം മകൾ തൃഷയുടെ കരിയറിനു വേണ്ടി ഉമ സ്വന്തം ജീവിതം മാറ്റിവച്ചു. തൃഷയുടെ നിഴലായി എല്ലാ സിനിമാ സെറ്റുകളിലും ഉമയുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്.
സിനിമകളിൽ നിന്ന് എപ്പോഴും വിട്ടുനിന്നിരുന്ന ഉമ വർഷങ്ങൾക്ക് മുമ്പ് മകൾക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. പ്രമുഖ സംവിധായകൻ എഎൽ വിജയ്‌യുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് ഉമ കൃഷ്ണൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. തൃഷയും അമ്മയും ഒന്നിച്ചുള്ള പരസ്യം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |