
തെന്നിന്ത്യയിൽ ലക്ഷകണക്കിന് ആരാധകരുളള താരങ്ങളാണ് വിജയിയും തൃഷയും. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് വിവിധ തരത്തിലുളള ഗോസിപ്പുകളാണ് സിനിമാലോകത്തുളളത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം നടന്നത്. ഇതിനുപിന്നാലെ തന്നെ തൃഷ രാഷ്ട്രീയത്തിലേക്കെന്ന സൂചനയും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയ്- തൃഷ ബന്ധത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ചൈനയിലും ജപ്പാനിലും വരെ ആരാധനുളള നടനാണ് വിജയ്. സിദ്ദിഖ് സംവിധാനം ചെയ്ത കാവലൻ എന്ന ചിത്രം ചൈനയിൽ മൊഴിമാറ്റം ചെയ്ത് വലിയ വിജയം നേടിയതും വാർത്തയായിരുന്നു.വിജയിയുടെ പിതാവ് മകന് അവസരത്തിനായി സംവിധായകൻ ഫാസിലിന്റെ മദ്രാസിലെ വീട്ടിൽ എത്തിയത് എനിക്ക് അറിയാവുന്ന കാര്യമാണ്. അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രം മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു. അത് തമിഴിൽ ഫാസിൽ ചെയ്തപ്പോൾ വിജയിയായിരുന്നു നായകൻ. അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യു ഉയർത്തിയ ചിത്രമായിരുന്നു അത്.
പിന്നീട് വിജയ് അഭിനയിച്ച എല്ലാ സിനിമകളും വിജയമായിരുന്നു. തൃഷയും വിജയിയും പ്രധാന വേഷങ്ങളിലെത്തിയ ഗില്ലി എന്ന ചിത്രം രജനികാന്തിന്റെ ചിത്രങ്ങളെക്കാൾ റെക്കാഡ് കളക്ഷനാണ് നേടിയത്. തൃഷ- വിജയ് ചിത്രങ്ങൾ പ്രശസ്തിയോടൊപ്പം പ്രശ്നങ്ങളും സൃഷ്ടിച്ചു. ഇവർ രണ്ടുപേരെയും കുറിച്ച് ഒരുപാട് ഗോസിപ്പുകൾ തമിഴ്നാട്ടിലുണ്ടായി. ഇതിനിടയിൽ വിജയിയും പിതാവുമായും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായി. അത് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിനെ ചൊല്ലിയായിരുന്നു. അത് വിവാദമാകുകയും കോടതിയിൽ എത്തുകയും ചെയ്തു. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തങ്ങളെ മുന്നിൽ നിന്ന് നയിക്കണമെന്നും ആരാധകർ ആഗ്രഹിച്ചു. അന്ന് ആരാധകരുടെ ആവശ്യം വിജയ് സ്‌നേഹപൂർവം നിരസിച്ചിരുന്നു.
വർഷങ്ങൾ കഴിഞ്ഞതോടെ വിജയിയുടെ മനസും മാറി. വിജയ് വളരെ ശ്രദ്ധയോടെയാണ് രാഷ്ട്രീയത്തിലേക്കുളള ഓരോ ചുവടും വച്ചത്. ആദ്യം ഫാൻസ് അസോസിയേഷനുകളെ വച്ച് ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പലവിധത്തിലുളള സഹായങ്ങൾ ചെയ്തു. അങ്ങനെ സിനിമാജീവിതം അവസാനിപ്പിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന പ്രഖ്യാപനം നടത്തി. വിജയുടെ രാഷ്ട്രീയ പ്രവേശനം മറ്റ് രാഷ്ട്രീയ കക്ഷികളെ അസ്വസ്ഥരാക്കി. വിജയിയുടെ പ്രതിഛായ തകർക്കാൻ പല കഥകൾ ഉണ്ടാക്കി.
തൃഷയുമായുളള വിജയിയുടെ ബന്ധം കാരണമാണ് ഭാര്യ പിണങ്ങി പോയതെന്ന് ചിലർ
പ്രചരിപ്പിച്ചു. ഭാര്യയുടെ പേര് വച്ച് സോഷ്യൽമീഡിയയിൽ ക്യാമ്പയിനുകൾ ഉണ്ടാക്കി. തൃഷ മദ്യപിച്ച് രാത്രി വിജയിയുടെ വീട്ടിന്റെ മുൻപിൽ വന്ന് നൃത്തം ചെയ്‌തെന്നും തൃഷയെ വിജയ് തോഴിയാക്കുമെന്നും പ്രചരിപ്പിച്ചു. കീർത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാനായി വിജയിയും തൃഷയും സ്വകാര്യ ജെറ്റിൽ വന്നിറങ്ങിയത് എതിർകക്ഷികൾ ആയുധമാക്കി. തമിഴ്നാട്ടിൽ വെള്ളപ്പൊക്കം നടന്ന സ്ഥലം സന്ദർശിക്കാതെ വിജയ് വിവാഹത്തിന് പോയത് വിവാദമായി' - ആലപ്പി അഷ്‌റഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |