SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.35 PM IST

കാണാതായത് 10 ലക്ഷത്തിന്റെ വജ്രമാലയും പണവും; നടന്‍ രവി മോഹന്റെ വീട്ടില്‍ സംഭവിച്ചത്

ravi-mohan

ചെന്നൈ: തമിഴ് നടന്‍ രവി മോഹന്റെ വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാലയും പണവും നഷ്ടപ്പെട്ടുവെന്നും ഇതിന്റെ പേരില്‍ ജീവനക്കാരെ തടഞ്ഞ് വയ്ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഡയമണ്ട് നെക്ലേസ്, പണമായി 40,000 രൂപ എന്നിവയാണ് താരത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വീട്ടില്‍ നിന്ന് നഷ്ടമായത്. എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടിലെ മൂന്ന് ജോലിക്കാരെ തടഞ്ഞുവച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രണ്ട് സ്ത്രീകളേയും ഒരു യുവാവിനേയുമാണ് തടഞ്ഞുവച്ചത്.

താരത്തിന്റെ മാനേജറും ജീവനക്കാരും ചേര്‍ന്നാണ് വീട്ടുജോലിക്കാരെ തടഞ്ഞുവച്ചത്. മോഷണം നടന്നതായി സംശയമുണ്ടെങ്കില്‍ ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്നും, ആളുകളെ തടഞ്ഞുവെച്ച് സ്വകാര്യമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസിന്റെ ഇടപെടലിലൂടെ ജോലിക്കാരെയും ആണ്‍കുട്ടിയെയും അവിടെനിന്നും മാറ്റി. സംഭവത്തിന് പിന്നാലെ, മോഷണം ആരോപിച്ച് രവി മോഹന്റെ മാനേജര്‍ ജോലിക്കാര്‍ക്കെതിരെ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

താരത്തിന്റെ വീട്ടില്‍ ജോലിക്ക് പോയ ജീവനക്കാര്‍ തിരികെയെത്തിയില്ലെന്ന് കാണിച്ച് കണ്ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിലെത്തിയത്. എന്നാല്‍ മോഷണ ആരോപണവും തടഞ്ഞ് വയ്ക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അരങ്ങേറുമ്പോഴോ പിന്നീട് പൊലീസ് വിവരം അന്വേഷിച്ച് എത്തുമ്പോഴോ രവി മോഹന്‍ ചെന്നൈയിലെ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താരം ചെന്നൈയിലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, RAVI MOHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY