SignIn
Kerala Kaumudi Online
Thursday, 08 October 2026 10.55 PM IST

സുഖമില്ല,​ മരണത്തിന് മൂന്നുമണിക്കൂർ മുമ്പ് സുഹൃത്തിന് നാനാ പടേക്കറുടെ സന്ദേശം

nanha-patekar-
നാന പടേക്ക‍ർ

ന്യൂഡൽഹി : മുതിർന്ന നടനും സംവിധായകനുമായ നാനാ പടേക്ക‍ർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5.20ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനിക്ക് സുഖമില്ലെന്ന് അറിയിച്ച് നാനാ പടേക്ക‍ർ സുഹൃത്തിന് സന്ദേശമയച്ചിരുന്നു എന്ന വിവരം പുറത്തുവന്നു. പുലർച്ചെ 2.30ഓടെയായിരുന്നു സന്ദേശമയച്ചത്. എന്നാൽ ഉറക്കത്തിലായതിനാൽ സുഹൃത്ത് സന്ദേശം അപ്പോൾ കണ്ടില്ല. പിന്നീട് പുലർച്ചെ നാലുമണിയോടെ നാനാപടേക്കർ തന്നെ സുഹൃത്തിനെ വിളിച്ചു. അദ്ദേഹം വസതിയിലെത്തിയപ്പോഴേക്കും നാനാ പടേക്കർ അബോധാവസ്ഥയിലായിരുന്നു.

ഏകദേശം അരനൂറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിവാണ് നാനാ പടേക്കറുടെ വിയോഗത്തോടെ വിരാമമായത്. ഹിന്ദി,​ മറാത്തി സിനിമകൾക്ക് പുറമേ നാടകരംഗത്തും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു. 1951​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​റാ​യ്‌​‌​ഗ​ഡി​ലാ​ണ് ​വി​ശ്വ​നാ​ഥ് ​പ​ടേ​ക്ക​ർ​ ​എ​ന്ന​ ​നാ​നാ​ ​പ​ടേ​ക്ക​റു​ടെ​ ​ജ​ന​നം.​ ​മ​റാ​ത്തി​ ​നാ​ട​ക​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം,​​​ 1978​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഗ​മ​ൻ​ ​എ​ന്ന​ ​ഹി​ന്ദി​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​ ​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ ​പി​ന്നീ​ട് ​മ​റാ​ഠി,​​​ ​ഹി​ന്ദി​ ​സി​നി​മ​ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​

സ​ലാം​ ​ബോം​ബെ,​​​ ​പ​രി​ന്ദ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യി.​ ​പ​രി​ന്ദ​യി​ലെ​ ​അ​ണ്ണാ​ ​സേ​ത്ത് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​മി​ക​ച്ച​ ​സ​ഹ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചു.​ പ്ര​ഹാ​ർ​:​ ​ദ​ ​ഫൈ​ന​ൽ​ ​അ​റ്റാ​ക്ക് ​എ​ന്ന​ ​ചി​ത്രം​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​ര​ജ​നി​കാ​ന്തി​നൊ​പ്പം​ ​കാ​ല​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലും​ ​വേ​ഷ​മി​ട്ടു.​ ​പ്ര​ഹാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ​സൈ​നി​ക​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​അ​ദ്ദേ​ഹം,​​​ ​കാ​ർ​ഗി​ൽ​ ​യു​ദ്ധ​കാ​ല​ത്ത് ​അ​തി​ർ​ത്തി​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA PATEKAR, NANA PATEKAR DEATH, NANA PATEKAR LAST MESSAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY