മുംബയ്: പുതിയ തലമുറയിലെ നടീനടന്മാരെ വിമർശിച്ച് ബോളിവുഡ് സംവിധായകയും നിർമാതാവും തിരക്കഥാകൃത്തും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ. ന്യൂജനറേഷൻ താരങ്ങൾ സിനിമയിലെ എല്ലാ കാര്യങ്ങളിലും തലയിടുന്നതായാണ് വിമർശനം. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഇന്നത്തെ കാലത്തെ പ്രശ്നമെന്താണന്നുവച്ചാൽ പുതിയ തലമുറയിലെ താരങ്ങൾക്ക് ആരിലും വിശ്വാസമില്ല. സംവിധായകനിൽ വിശ്വാസമില്ല. പാട്ടിന് സ്വന്തമായി കൊറിയോഗ്രാഫി ചെയ്യാമെന്ന് പറയും. പാട്ടിലും കാസ്റ്റിംഗിലുമുൾപ്പെടെ തലയിടും. തന്നിൽതന്നെ വിശ്വാസമില്ലാതെ വരുന്നതാണ് ഇതിന് കാരണം. മറ്റുള്ളവരുടെ ജോലി കൂടി അവർക്ക് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
ആദ്യം വേണ്ടത് തന്നിൽതന്നെയുള്ള വിശ്വാസമാണ്, പിന്നെ കഠിനാധ്വാനം ചെയ്യാനുള്ള മനസും. സെറ്റിൽ വന്ന് കാര്യങ്ങൾ ചർച്ച ചെയ്തതിനുശേഷം 'ശരി, ഇനി ഇതൊന്നു മാറ്റൂ, ഇത്രയും പേർ മതിയോ? ഒരു 200 നർത്തകരെക്കൂടി ചേർക്കൂ' എന്നൊക്കെ പറയുന്നത് നിങ്ങളുടെ ജോലിയല്ല. ആദ്യം നിങ്ങൾ നിങ്ങളുടെ സംഭാഷണങ്ങൾപഠിക്കൂ. സെറ്റിൽ വരുമ്പോൾ സ്വന്തം സംഭാഷണങ്ങൾ അറിഞ്ഞിരിക്കുക എന്നതാണ് നിങ്ങളുടെ ജോലി. നിങ്ങൾക്ക് അത് അറിയില്ല'- ഫറാ ഖാൻ പറഞ്ഞു.
നാല് സിനിമകളിലൂടെ 700 കോടി രൂപയിലധികം നേട്ടം കൊയ്ത സംവിധായികയാണ് ഫറ. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ മേം ഹൂ നാ, ഓം ശാന്തി ഓം എന്നിവ ഫറാ ഖാൻ ഒരുക്കിയ ചിത്രങ്ങളാണ്. ചലച്ചിത്ര നിർമ്മാതാവായിരുന്ന അച്ഛന്റെ ദാരിദ്യം നിറഞ്ഞ ജീവിതം അടുത്തുകണ്ട ഫറാ ഖാൻ കൊറിയോഗ്രാഫറായാണ് കരിയർ ആരംഭിച്ചത്. പിന്നീട് സംവിധാനത്തിലേക്കും കടക്കുകയായിരുന്നു.
Bollywood filmmaker Farah Khan has criticised the younger generation of actors for interfering in various aspects of filmmaking, including direction, choreography, songs and casting. She said many lack confidence in themselves and urged actors to focus on hard work, learn their dialogues and trust other professionals to do their jobs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |