SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.44 PM IST

ഫെയറി ടെയ്ൽ ആർഷ

ss

നടി ആർഷ ചാന്ദിനി ബൈജുവിന്റെ പുതിയ വീഡിയോ ഷൂട്ട് വൈറൽ. കറുപ്പ് നിറം ക്യൂട്ട് മിനി ഫ്രോക്കാണ് ആർഷ ധരിച്ചത്. തേക്കടി ഹിൽസ് ആന്റ് ഹ്യൂസ് റിസോർട്ടിൽ ചിത്രീകരിച്ച വീഡിയോയ്ക്ക് ഒരു ഫെയറി ടെയ്ൽ വൈബാണ് . ഫെയറി ഇൻ ബ്ളാക് എന്ന് വീഡിയോയ്ക്കൊപ്പം ആർഷ ടാഗ് ചെയ്തിട്ടുണ്ട്. ഇത് ക്യൂട്ട് ആന്റ് ഹോട്ട് കോമ്പോ ആണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

പതിനെട്ടാംപടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ താരം ആണ് ആർഷ. കരിക്കിന്റെ വെബ് സീരിസ് ആവറേജ് അമ്പിളി, ഏറെ പ്രേക്ഷകരെ സമ്മാനിച്ചു. മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മധുരമനോഹര മോഹം എന്നീ ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടി. പ്ളൂട്ടോ ആണ് റിലീസിന് ഒരുക്കുന്ന ചിത്രം. നീരജ് മാധവ്, അൽത്താഫ് സലിം, അജുവർഗീസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, PHOTOSHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY