വിനീത് കുമാറും അനഘ നാരായണനും നായകനും നായികയുമായി നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നോട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു.തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം ആണ് അനഘ നാരായണൻ.സംവിധായകൻ ആഷിഖ് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.ജൂഹി ജയകുമാർ, ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ്- ടോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാക്കിരി, കല കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം -ദീപ്തി അനുരാഗ്, ചീഫ് അസോസിയേറ്റ്-ഷിൻജത് വാസു, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് സി. വി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഷ്‌റഫ്,
ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞുപിള്ളൈ ആണ് നിർമ്മാണം . പി.ആർ. ഒ എെശ്വര്യ രാജ്.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ