SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.26 AM IST

നിർണായക വേഷത്തിൽ ധ്യാൻ, ഉർവശിയുടെയും നവ്യയുടെയും പേടിപ്പടം വിസിറ്റർ

ss

ഉ​ർ​വ​ശി,​ന​വ്യ​ ​നാ​യ​ർ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​രാ​ഹു​ൽ​ ​മു​ര​ളീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​വി​സി​റ്റ​ർ​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്തു.​ ​നി​ഗൂ​ഢ​ത​യും​ ​ത്രി​ല്ലിം​ഗും​ ​നി​റ​ഞ്ഞ​ ​ഹൊ​റ​ർ​ ​ചി​ത്രം​ ​ആ​ണ് ​വി​സി​റ്റ​ർ.​ഇ​താ​ദ്യ​മാ​യാ​ണ് ​ഉ​ർ​വ​ശി​യും​ ​ന​വ്യ​ ​നാ​യ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ഔ​റി​ക​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം​ ​നീ​തു​ ​മാ​ത്യു​ ​എ​ഴു​തു​ന്നു.​ ​
ഇ​ .​എം​ .​ ​കെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​നു​ ​മ​ഞ്ജി​ത് ​എ​ഴു​തി​യ​ ​വ​രി​ക​ൾ​ക്ക് ​അ​രു​ൺ​ ​മു​ര​ളീ​ധ​ര​ൻ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​എ​ഡി​റ്റിം​ഗ്-​ ​നി​ധി​ൻ​ ​രാ​ജ് ​അ​റോ​ൾ,​ ​കോ​ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​ ​അ​നൂ​പ് ​ഹോ​ർ​മി​സ്,​ ​അ​നി​ൽ​ ​ത​മാ​ലം,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​ ​സു​കു​മാ​ർ​ ​തെ​ക്കേ​പ്പാ​ട്ട്,​മേ​ക്ക​പ്പ്-​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​ആ​ർ​ട്ട്-​അ​സീ​സ് ​ക​രു​വാ​ര​ക്കു​ണ്ട്,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​-​ ​ജ​യ​ദേ​വ​ൻ​ ​ച​ക്കാ​ട​ത്ത്,​കോ​സ്റ്റ്യൂം​-​ ​സു​ജി​ത്ത് ​മ​ട്ട​ന്നൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​സ​ജീ​വ് ​ച​ന്തി​രൂ​ർ,​ഫൈ​ന​ൽ​ ​മി​ക്സ്-​എം.​ ​ആ​ർ​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​അ​നി​ൽ​ ​എ​ബ്ര​ഹാം.​അ​തേ​സ​മ​യം​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത്,​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ന്നി​വ​രോ​ടൊ​പ്പം​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​ശ​ ​ആ​ണ് ​ഉ​ർ​വ​ശി​യു​ടേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​ഉ​ർ​വ​ശി​യും വീണ്ടും ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​ ​ആ​ശ​യ്ക്കു​ണ്ട്.​പ​രി​മ​ള​ ​ആ​ന്റ് ​കോ​ ​ആ​ണ് ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ഉ​ർ​വ​ശി​ചി​ത്രം.​ 20​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജ​യ​റാ​മും​ ​ഉ​ർ​വ​ശി​യും​ ​ഒ​രു​മി​ച്ച​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​പ​രി​മ​ള​ ​ആ​ന്റ് ​കോ.​ ​ത​മി​ഴ് ​ചി​ത്ര​മാ​യ​ ​പ​രി​മ​ള​ ​ആ​ന്റ് ​കോ​യി​ൽ​ ​ഉ​ർ​വ​ശി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​പി.​ ​ആ​ർ​ .​ഒ​ ​എ.​ ​എ​സ്.​ ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY