SignIn
Kerala Kaumudi Online
Saturday, 04 July 2026 7.33 AM IST

ചൂതാട്ട പാട്ടുമായി മഹാരാജ ഹോസ്റ്റലിലെ പിള്ളേർ

ss

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ർഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന മഹാരാജ ഹോസ്റ്റൽ' എന്ന ഹൊറർ കോമഡി ചിത്രത്തിലെ ' ചുതാട്ടമോ എന്ന ഗാനം പുറത്ത്. വൈബ് നിറഞ്ഞ പാട്ട് ആഘോഷ മൂഡ് തീർക്കുന്നു. അശ്വിൻ റാം സംഗീതം നൽകി ആലപിച്ച ഗാനത്തിന്റെ വരികൾ ജിഷ്‌ണു എം നായർ ആണ് രചിച്ചത്. 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ...' എന്ന് തുടങ്ങുന്ന ഗാനവും ഏറ്റെടുത്തിരുന്നതാണ്. . ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഈ മാസം തിയേറ്ററിൽ എത്തും. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് നിർമ്മാണം . ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, പി.ആ‍ർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY