SignIn
Kerala Kaumudi Online
Saturday, 04 July 2026 7.34 AM IST

ഡിസിയും സിഗ്മയും ജൂലായ് 31ന്,​ ലോകേഷ് അണ്ണനുമായി മുട്ടാൻ ജേസൺ സഞ്ജയ്

ss

ലോകേഷ് കനകരാജ് മാസ് അവതാരമായി എത്തുന്ന ഡിസിയും വിജയ് പുത്രൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്രം കുറിക്കുന്ന സിഗ്മയും ജൂലായ് 31ന് റിലീസ് ചെയ്യും. ലോകേഷ് നായകനാവുന്ന ആദ്യ ചിത്രം ഡിസി ചോരക്കളിയാണ്. മുടിയും താടിയും നീട്ടി വളർത്തി ദേവദാസ് എന്ന കഥാപാത്രമായി പരുക്കൻ ലുക്കിൽ ലോകേഷ് എത്തുന്ന ചിത്രം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്നു.

വാമിഖ ഗബ്ബി ആണ് നായിക. "ദേവദാസും ചന്ദ്രയും ബിഗ് സ്ക്രീനിൽ തിളങ്ങാൻ തയ്യാറാണ്" എന്ന കുറിപ്പോടെ പങ്കുവച്ച പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു . സൺ പിക്ചേഴ്സാണ് നിർമ്മാണം .

അരുൺ മാതേശ്വരനും ഫ്രാങ്ക്ലിൻ ജേക്കബും ചേർന്നാണ് തിരക്കഥ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ പ്രസന്ന എഡിറ്റിംഗും കണ്ണൻ എസ് കലാസംവിധാനവും നിർവഹിക്കുന്നു.

​ജേ​സ​ൺ​ ​സ​ഞ്ജ​യ്‌​യു​ടെ​ സിഗ്മയിൽ രായൻ സിനിമയിൽ തിളങ്ങിയ സുദീപ് കിഷൻ ആണ് നായകൻ. ​സി​ഗ്‌​മ​ ​സ്റ്റൈ​ൽ​ ​എ​ന്ന് ​പേ​രി​ട്ട​ ചിത്രത്തിലെ ആദ്യ സിംഗിൾ ​ ​യൂ​ത്ത് ​കൈ​യി​ലെ​ടു​ത്തു.​ ​ ​സു​ദീ​പ് ​കി​ഷ​നും​ ​ജേ​സ​ൺ​ ​സ​ഞ്ജ​യും​ ​ചേ​ർ​ന്ന് ​തീ​യി​ടു​ക​യാ​ണ് ​ഗാ​ന​രം​ഗ​ത്ത്.​ ​ത​മ​ൻ​ ​എ​സ്.​ ​ആ​ണ് ​ഇൗ​ണം.​ ​ഫാ​രി​ ​അ​ബ്ദു​ള്ള,​ ​രാ​ജു​സ​ന്ദ​രം,​​​ ​സ​മ്പ​ത്ത് ​റാം,​ ​ശി​വ​പ​ണ്ഡി​റ്റ് ,​​​ ​യോ​ഗി​ ​ജാ​പ്പി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ബാ​സ്ക​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY