SignIn
Kerala Kaumudi Online
Saturday, 04 July 2026 7.34 AM IST

മണിരത്നം- വിജയ് സേതുപതി ചിത്രം കൊൽക്കത്തയിൽ

ss

വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊൽക്കത്തയിൽ ആരംഭിക്കും. കൊൽക്കത്ത ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി . റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും സുബാസ്കരന്റെ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.ചെക്ക ചിവന്ത വാനത്തിനുശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമാകാൻ വിജയ് സേതുപതി എത്തുന്നു എന്നതാണ് പ്രത്യേകത.ഇതാദ്യമായാണ് മണിരത്നം ചിത്രത്തിൽ സായ് പല്ലവി .അതേസമയം തഗ് ലൈഫ് ആണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 33 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിച്ച ചിത്രം കൂടിയാണ് തഗ് ലൈഫ്.സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY