SignIn
Kerala Kaumudi Online
Saturday, 04 July 2026 7.35 AM IST

ജയിലർ 2 ഒക്ടോ- 15ന് , ഓം 16ന് , ക്ളാഷിന് രജനിയും ധനുഷും

ss

ആവേശം പകരാൻ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും

തമിഴ് സിനിമയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ക്ലാഷിന് ഒരുങ്ങുകയാണ് ജയിലർ 2, ഓം - ചാപ്റ്റർ 1 ഉദിരം ദ ബ്ലഡ് വുഡ് എന്നീ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും അടുത്തടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിലെത്തുന്നത്. നവരാത്രി പ്രമാണിച്ച് രജനികാന്ത് ചിത്രം ജയിലർ 2 ഒക്ടോബർ 15 നും മമ്മൂട്ടി - ധനുഷ് ചിത്രം ഓം ഒക്ടോബർ 16 നും ലോക വ്യാപകമായി റിലീസ് ചെയ്യും.ജയിലർ 2വിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് . മലയാളത്തിന്റെ താരരാജാക്കൻമാർ കൂടി ചേരുന്നതിനാൽ ആവേശം വാനോളം ഉയരുന്നു. കലാനിധി മാരന്റെ സൺ പിക്ചേഴസ് നിർമ്മിച്ച് നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയിലർ 2 ൽ ഋത്വിക്ക് റോഷൻ, ശിവരാജ്കുമാർ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട്, മിർണ, അന്ന രാജൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ.ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച് രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവ്വഹിച്ച ഓമിൽ സായിപല്ലവിയും ശ്രീലീലയുമാണ് നായികമാർ. ഇന്ദ്രൻസ് ആണ് മറ്റൊരു പ്രധാന താരം. സായ് അഭ്യങ്കറാണ് സംഗീതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY