SignIn
Kerala Kaumudi Online
Saturday, 04 July 2026 7.33 AM IST

സൂര്യ - ടി.ജെ ജ്ഞാനവേൽ ചിത്രം ആഗസ്റ്രിൽ

ss

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ഇതാദ്യമായാണ് സൂര്യയുമായി ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് കൈകോർക്കുന്നത്. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയ ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ സൃഷ്ടിച്ചതാണ് ഹോംബാലെ ഫിലിംസ്. ജയ് ഭീമിലൂടെ ശക്തമായ കഥപറച്ചിൽ, വൈകാരിക ആഴം, സാമൂഹിക പ്രസക്തി എന്നിവയാൽ ആഘോഷിക്കപ്പെട്ട ഒരു സിനിമാനുഭവം സമ്മാനിച്ചു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ സംവിധായകൻ ടി.ജെ. ജ്ഞാനവേലിനൊപ്പം സൂര്യ വീണ്ടും ഒന്നിക്കുകയാണ്. സായ് അഭ്യങ്കർ ആണ് സംഗീതം, എസ്.ആർ. കതിർ ഛായാഗ്രഹണവും കെ. കതിർ പ്രൊഡക്ഷൻ ഡിസൈനും , ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. അതസേമയം കറുപ്പിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനു പിന്നാലെ എത്തുന്ന സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസ് ആണ്. ആഗസ്റ്റ് 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ലക്കി ഭാസ്കറിന്റെ വൻ വിജയത്തിനുശേഷം വെങ്കി അട് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ പ്രധാന വേഷത്തിൽ എത്തുന്നു. രാധിക ശരത് കുമാർ, ശ്രീജ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY