
മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നെടുങ്കണ്ടം മിറക്കിൾ എന്ന് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ മുഖംവ്യക്തമാക്കാത്ത മോഹൻലാലിനെയും സഹകഥാപാത്രങ്ങളെയും കാണാം. മോഹൻലാൽ സാധാരണക്കാരനായി എത്തുന്നു എന്നാണ് സൂചന.
ശ്യാം പുഷ്‌കരനും പോൾസൺ സ്കറിയയും ചേർന്ന് രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് സൈജു ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലുശേരി. കോസ്റ്റ്യും മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അപ്പു ബേബി ജോൺ ആണ് നിർമ്മാണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നി വിടങ്ങളാണ് ലൊക്കേഷൻ. വിതരണം ഭാവന റിലീസ്. പി.ആർ. ഒ ആതിര ദിൽജിത്ത്. മോഹൻലാൽ - ദിലീഷ് പോത്തൻ ചിത്രത്തിന്റെ പേര് നെടുങ്കണ്ടം മിറക്കിൾ എന്നായിരിക്കും എന്ന് കേരളകൗമുദി മേയ് 30ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒരുമിക്കുന്നത്. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന അതിമനോഹരത്തിന് ഇനി ശബരിമലയിലും ചിത്രീകരണമുണ്ട്. 25 ദിവസത്തെ ചിത്രീകരണം കൂടി അവേശിക്കുന്നുണ്ട്. മീര ജാസ്മിൻ ആണ് നായിക.രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, ജഗദീഷ്, ലാലു അലക്സ്, മനോജ് കെ. ജയൻ, ബിനുപപ്പു, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി പ്രദർശനത്തിന് എത്തും.
ആഗസ്റ്റ് 7ന് തുടക്കം,ആഗസ്റ്റ് 20ന് ഖലീഫ, എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അതിഥി താരമായി എത്തുന്നുണ്ട്.അന്യ ഭാഷാ ചിത്രങ്ങളായ ജയിലർ 2 , ഹൈവാൻ എന്നീ ചിത്രങ്ങളിലും അതിഥി വേഷത്തിൽ ഈ വർഷം എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |