SignIn
Kerala Kaumudi Online
Wednesday, 08 July 2026 6.09 AM IST

സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസുമായി ന്യൂ സൂര്യ ഫിലിംസ്

surya-mamitha
സൂര്യയും മമിത ബൈജുവും.

സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും.സൂര്യയുടെ നായികയായി മമിത ബൈജു ആദ്യമായി അഭിനയിക്കുന്ന ചിത്രം ആണ്. ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യുടെ ലിറിക്കൽ വീഡിയോ മികച്ച സ്വീകാര്യത നേടി. ദേശീയ അവാർഡ് ജേതാവായ ജി. വി. പ്രകാശ് കുമാർ ആണ് ഈണം ഒരുക്കിയത്.

ബ്ലോക് ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത. പക്കാ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്നചിത്രത്തിന്റെ തിരക്കഥയും വെങ്കി അറ്റ്ലൂരി തന്നെയാണ് . രവീണ ടണ്ടൻ, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ.

ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - നിമിഷ് രവി, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA, MAMITHA BAIJU, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY