SignIn
Kerala Kaumudi Online
Saturday, 11 July 2026 4.38 AM IST

ധനുഷിന്റെ ഓം , മമ്മൂട്ടിയും നസിറുദ്ദീൻ ഷായും വീണ്ടും

ss

ബോളിവുഡ് ഇതിഹാസ താരം നസിറുദ്ദീൻഷാ വീണ്ടും തമിഴിൽ. ഓം എന്ന മമ്മൂട്ടി-ധനുഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നസിറുദ്ദീൻ ഷാ എത്തുന്നു. 1994 ൽ പൊന്തൻമാട എന്ന മമ്മൂട്ടി ചിത്രത്തിൽ ശീമ തമ്പുരാൻ എന്ന ശക്തമായ കഥാപാത്രത്തെ ഷാ അവതരിപ്പിച്ചിരുന്നു. നസിറുദ്ദീൻ ഷാ അഭിനയിച്ച ഏക മലയാള ചിത്രം ആണ് ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാട. 2000 ൽ കമൽഹാസൻ സംവിധായകനായും നായകനായും എത്തി തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്ത ഹേ റാമിൽ മഹാത്മാഗാന്ധിയുടെ വേഷം അവതരിപ്പിച്ചത് നസിറുദ്ദീൻ ഷാ ആയിരുന്നു.

ഓമിന്റെ സംവിധായകൻ രാജ് കുമാർ പെരിയസാമിയോടൊപ്പമുള്ള നസിറുദ്ദീൻ ഷായുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടി . ധനുഷും മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീലിലയുമാണ് നായികമാർ. അമരൻ എന്ന ബ്ളോക് ബസ്റ്റർ ചിത്രം ഒരുക്കി ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സായ് അഭ്യങ്കർ ഇൗണം ഒരുക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY