SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.18 AM IST

 ത​മി​ഴ്‌മുരു​ക​നു​മാ​യി ധ​നു​ഷും​ ​വെ​ട്രി​മാ​ര​നും

ss

ത​മി​ഴ്മു​രു​ക​നു​മാ​യി ധ​നു​ഷും​ ​വെ​ട്രി​മാ​ര​നും

ധ​നു​ഷ് ​നാ​യ​ക​നാ​യി​ ​വെ​ട്രി​മാ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പീ​രി​യ​ഡ് ​ചി​ത്ര​ത്തി​ന് ​ത​മി​ഴ് ​മു​രു​ക​ൻ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​എ.​ഐ​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​പ്ര​ഖ്യാ​പ​ന​ ​വീ​ഡി​യോ​യും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി. ഹി​ന്ദു​ ​ദൈ​വ​മാ​യ​ ​മു​രു​ക​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്ര​ത്തി​ന്റേ​ത് .​ ​പൊ​ള്ളാ​ത​വ​ൻ,​ ​ആ​ടു​ക​ളം,​ ​വ​ട​ ​ചെ​ന്നൈ,​ ​അ​സു​ര​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ധ​നു​ഷും​ ​വെ​ട്രി​മാ​ര​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​തി​ര​ക്ക​ഥ​ ​അ​റി​വു​മ​തി,​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ആ​ണ് ​ഈ​ണം.

​മു​രു​ക​ന്റെ​ ​ക​ഥ​യു​മാ​യി​ ​ത​മി​ഴി​ൽ​ ​ത​ന്നെ​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യി​ ​സെ​യ്യോ​ൻ,​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ​ ​നാ​യ​ക​നാ​യി​ ​ത്രി​വി​ക്രം​ ​ശ്രീ​നി​വാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ഗോ​ഡ് ​ഓ​ഫ് ​വാ​ർ​"​ ​എ​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലും​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ഗോ​ഡ് ​ഓ​ഫ് ​വാ​റി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​യാ​യി​രു​ന്നു.​ ​അ​നി​രു​ദ്ധ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​തം.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്രം​ ​അ​മ​ര​നു​ശേ​ഷം​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​രാ​ജ്‌​ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സെ​യ്യോ​ൻ​ ​ശി​വ​കു​മാ​ർ​ ​മു​രു​കേ​ശ​ൻ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ക​ടു​ത്ത​ ​മു​രു​ക​ ​ഭ​ക്ത​നാ​യി​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​രാ​ജ് ​ബി.​ ​ഷെ​ട്ടി​ ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ​ ​ഈ​ണം​ ​ഒ​രു​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK, DHANUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY