
രവിതേജ നായകനായി ശിവനിർവാണ സംവിധാനം ചെയ്യുന്ന ഇരുമുടി റിലീസ് ചെയ്ത് നാലാം ദിനത്തിൽ ആഗോള കളക്ഷൻ124 കോടി .ചിത്രത്തിൽ മലയാളിബാലതാരം നക്ഷത്രയുടെ പ്രകടനം പ്രേക്ഷകരുടെ മുക്ത കണ്ഠമായ പ്രശംസ നേടുന്നു.രവിതേജയും നക്ഷത്രയും അച്ഛനും മകളുമായാണ് അഭിനയിക്കുന്നത്. അയ്യപ്പഭക്തനായ ത്രിനാഥിന് മകളോടുള്ള ആഴത്തിലുള്ള സ്നേഹമാണ് കഥയിലെ പ്രധാന വൈകാരിക ഘടകങ്ങളിലൊന്ന്.
മകളുടെ പേരും അയ്യപ്പസ്വാമിയുടെ പേരുമായി ബന്ധപ്പെട്ടാണ് മണികണ്ഠ എന്ന് നൽകുന്നത്. ക്ലൈമാക്സിലെ ഇമോഷണൽ രംഗങ്ങളിലെ പ്രകടനം നക്ഷത്രയ്ക്ക് ഏറെ അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.റിലീസ് ചെയ്ത് 3 ദിവസത്തിനുള്ളിൽ ലോക വ്യാപകമായി 80 കോടി കളക്ഷൻ പിന്നിടാൻ ചിത്രത്തിന് കഴിഞ്ഞു. കേരളത്തിലും ചിത്രംവൻ മുന്നേറ്റം ആണ് നടത്തുന്നത്.
രവിതേജയുടെ ഗംഭീരമായ തിരിച്ചുവരവു കൂടിയാണ് ഇരുമുടി. പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, സ്വാസിക, അജയ് ഘോഷ്, ജി.വി. പ്രകാശ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഐ നോബഡിയിൽ പൃഥ്വിരാജിന്റെയും പാർവ്വതി തിരുവോത്തിന്റെ മകളായഭിനയിച്ചതാണ് നക്ഷത്ര. കന്നട സൂപ്പർ താരം ശിവരാജ് കുമാർ നായകനായ ഡാഡ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നക്ഷത്ര അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.സുരാജിന്റെ കന്നട അരങ്ങേറ്രം ആണ് ഡാഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |