നിർമ്മാണം ഭാവന സ്റ്റുഡിയോസ്, ഗിരീഷ് എഡി ചിത്രത്തിൽ സന്ദീപ് പ്രദീപ്
1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 28, 2026 06:54 AM IST
150 കോടിയിലേക്ക് ബെത് ലഹേം കുടുംബ യൂണിറ്റ്
ചരിത്ര വിജയത്തിലേക്ക് കുതിക്കുന്ന ബെത് ലഹേം കുടുംബ യൂണിറ്റിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലപ്പുഴ ജിംഖാന,എക്കോ,ഫാലിമി,പടക്കളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാകുന്നു. ഭാവന സ്റ്റുഡിയോസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.ബെത്‌ലഹേം ടീം വീണ്ടുമൊന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും എന്നാണ് അറിവ്.ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് നവാഗതനായ കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപ് ഇപ്പോൾ അഭിനയിക്കുകയാണ്.അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത തേരോട്ടം തുടരുന്നു. ആറാം ദിനത്തിൽ ചിത്രം ലോക വ്യാപകമായി 109.40 കോടി ഗ്രോസ് നേടി.ഇന്ത്യയിൽ നിന്ന് തിരുവോണദിനത്തിൽ 7.90 കോടി നെറ്റ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 43.55 കോടിയായി ഉയർന്നു. ഇന്ത്യ ഗ്രോസ് 50.90 കോടിയും വിദേശ മാർക്കറ്റിൽ നിന്ന് 58.50 കോടിയും ചിത്രം സ്വന്തമാക്കി. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് മണിക്കൂറിൽ ഇരുപത്തിയൊമ്പതിനായിരത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ബെത് ലഹേമിന് വിറ്റ് പോകുന്നത്. നിലവിലെ ട്രെൻഡനുസരിച്ച് ഈ വാരാന്ത്യത്തിന് മുൻപ് ആഗോള ബോക്സോഫീസിൽ ചിത്രം 150 കോടി പിന്നിടുമെന്നുറപ്പാണ്.നിവിൻ പോളിയുടെ കരിയറിൽ വൻനേട്ടംത്തന്നൈ ബെത് ലഹേം സമ്മാനിച്ചു.
RELATED TOPICS: GIREESH AD, SANDEEP PRADEEP, CINEMANEWS, BETHLAHEM UNIT
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമായി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർരചനയും സംവിധാനവും നിർവഹിക്കുന്ന രണ്ട് രഹസ്യങ്ങൾ റിലീസിന്