
മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഒന്നായ 'കരിക്ക്" ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന് ഗുഡ് ലക്ക് ചിക്കോ എന്നു പേരിട്ടു. കരിക്ക് സ്റ്റുഡിയോയ്ക്ക് ഒപ്പം ഡോ. അനന്തു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ.എസ്. അനന്തു ആണ് നിർമ്മിക്കുന്നത്. നിഖിൽ ജി. പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അനന്തുവും നിഖിൽ ജി. പ്രസാദും ചേർന്നാണ് നിർമ്മാണം.
കരിക്ക് ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നതു മുതൽ ആരാധകരും സിനിമാപ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുഡ് ലക്ക് ചിക്കോ. കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, സണ്ണി മാത്യൂസ് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ഛായാഗ്രഹണം അഖിൽ സേവ്യർ, ഗാനങ്ങൾ, പശ്ചാത്തല സംഗീതം യാക്‌സൻ ഗൗരി പെരേര, നേഹ നായർ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, പ്രൊഡക്‌ഷൻ ഡിസൈനർ അനീറ്റ അബ്രഹാം. 2018ൽ നിഖിൽ പ്രസാദ് ആരംഭിച്ച കരിക്ക് യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ് ക്രൈബേഴ്സിനെ നേടിയെടുത്ത ഡിജിറ്റൽ കണ്ടന്റ് പ്ളാറ്റ്‌ഫോമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |