
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും നാളെ വൈകിട്ട് 6ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. പ്രവേശനം സൗജന്യം ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകൻ വേടൻ, അർമാൻ മാലിക് എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉൾപ്പെടുന്ന ഇവന്റിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും സാന്നിധ്യം അറിയിക്കും.
ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറായ ഐ ആം ഗെയിം സെപ്തംബർ 3ന് ആഗോള റിലീസായി എത്തും. സീ മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കി . ജേക്സ് ബിജോയ് ഈണം നൽകിയ, മഴവില്ലായേ" എന്ന ഗാനം ഇതിനകം സൂപ്പർ ഹിറ്റായി മാറി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം,താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് എത്തുന്നത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മെഗാ ബ്ലോക് ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |