SignIn
Kerala Kaumudi Online
Sunday, 30 August 2026 6.49 AM IST

റോം കോ ജോണറിൽ പ്രേം പാറ്റ

sss

റിലീസ് ഒക്ടോബറിൽ

സൂപ്പർഹിറ്റായ ബെത‌്‌ലഹേം കുടുംബ യൂണിറ്റിനു ശേഷം വീണ്ടും റോംകോം ഗണത്തിൽ ഒരുങ്ങുന്ന പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററിൽ എത്തും. ജോമോൻ ജ്യോതിർ നായകനാവുന്ന ചിത്രം കോളേജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയാണ്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്.

സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവരോടൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എത്‌സ, ടിസ് തോമസ്, ഇന്നസെന്റ് , അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുതു തലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ക്യാമ്പസ് ലൈഫ് അനുഭവം നൽകുന്ന സിനിമയായിരിക്കും പ്രേംപാറ്റ. പ്രശസ്ത കഥാകൃത്ത് ലിജിഷ് കുമാർ ആണ് രചന. ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്. സ്റ്റുഡിയോ ഔട്ട് സൈഡേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. ഗാനങ്ങൾ സുഹൈൽ എം, കോയ, മുത്തു, സംഗീതം അങ്കിത് മേനോൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROCO, PREM PATTA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY