
കമൽ ഹാസൻ-ശങ്കർ ചിത്രം ഇന്ത്യൻ 3 റിലീസിന് ഒരുങ്ങുന്നുവെന്ന് നിർമ്മാതാക്കളായ ലൈക പ്രെഡക്ഷൻസ്. പുതിയ പോസ്റ്റർ പങ്കുവച്ചാണ് അറിയിച്ചത്. ഇന്ത്യൻ 3: വാർ മോഡ് എന്നാണ് മൂന്നാം ഭാഗത്തിന്റെ ടൈറ്റിൽ. 300 കോടി ബഡ്ജറ്റിൽ എടുത്ത ഇന്ത്യൻ 2 വിന്റെ നഷ്ടം നികത്താൻ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിന് എത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ മൂന്നാം ഭാഗം തിയേറ്റർ റിലീസായാണ് എത്തുക.
സ്വാതന്ത്രസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ ആണ്. നേരത്തേ സുകന്യയായിരുന്നു ഇന്ത്യൻ ആദ്യഭാഗത്തിൽ അമൃതവല്ലി. നാൽപതുകാരനായാണ് കമൽഹാസൻ മൂന്നാം ഭാഗത്തിൽ എത്തുന്നത് . ഇന്ത്യൻ 2 വിന് തിയേറ്റർ റിലീസിന് പിന്നാലെ വ്യാപക വിമർശനങ്ങളായിരുന്നു ലഭിച്ചത്.
കഥയിലെ പുതുമയില്ലായ്മയും കമലിന്റെ മേക്കപ്പും വിമർശനം നേരിട്ടു. രണ്ടാം ഭാഗത്തിന്റെ പോരായ്മളെ മറികടക്കുന്നവിധമാകും ഇന്ത്യൻ 3 ഒരുക്കുക എന്നാണ് സൂചന. മൂന്നാം ഭാഗത്തിനാണ് താൻ കാത്തിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |