
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനായ റൊമാന്റിക് ആക്ഷൻ ഡ്രാമ 'ജയ ജാനകി നായക' എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ന് റീ റിലീസായി എത്തും. തെലുങ്കിൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച 'ജയ ജാനകി നായക'യുടെ മലയാളം പതിപ്പാണ് ഞാൻ ഗഗൻ എന്ന പേരിൽ എത്തുന്നത്. റൊമാന്റിക് ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, കാതറിൻ തെരേസ, ആദി പിനിസെട്ടി, തരുൺ അറോറ, ശരത് കുമാർ, നന്ദു, ജയപ്രകാശ്, വാണി വിശ്വനാഥ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ചിത്രം ഫോർ കെ അൾട്ര ഇംപാക്റ്റിലാണ് റീ റിലീസ് . ദേവി ശ്രീ പ്രസാദാണ് സംഗീതം . ഛായാഗ്രഹണവും എഡിറ്റിംഗും ഋഷി പഞ്ചാബിയും കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവഹിക്കുന്നു. ഒറ്റ അപ്‌ലോഡിൽ YouTube-ൽ 1B+ വ്യൂസ് നേടുന്ന ലോകചരിത്രത്തിലെ ആദ്യ സിനിമയാണിത്. ഗാനരചന: ഖാദർ ഹസൻ, പി.ആർ. ഒ : പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |