SignIn
Kerala Kaumudi Online
Saturday, 30 May 2026 8.26 AM IST

പൃഥ്വിയുടെ 'ഐ,നോബഡി' ജൂലായ് റിലീസ്

prithwiraj-sukumaran

പൃഥ്വിരാജ്,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന 'ഐ,നോബഡി' ജൂലായിൽ പ്രദർശനത്തിന് എത്തും. ഏറെ രസകരമായ പോസ്റ്റർ പെരുന്നാൾ ദിനത്തിൽ പുറത്തിറങ്ങി. ഏറെ രസകരമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അശോകൻ,മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .

കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് . ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സമീർ അബ്ദുൾ ആണ് തിരക്കഥ . മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം സമീർ അബ്ദുൾ തിരക്കഥ എഴുതുന്ന ചിത്രമാണ് നോബഡി . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,എഡിറ്റർ-റെമീസ് എംബി, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണക്സ് സേവ്യർ, പി .ആർ. ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY