SignIn
Kerala Kaumudi Online
Friday, 02 October 2026 11.25 PM IST

ദുൽഖർ സൽമാന്റെ കിംഗ് ഒഫ് കൊത്ത ഫസ്റ്റ് ലുക്ക്

സി സ്റ്റുഡിയോസ് മലയാളത്തിലേക്ക്

mm

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മാസ് എന്റർടെയ് നർ എന്ന വ്യക്തമാക്കുന്നതാണ് ഫസ്റ്റ് ലുക്ക്. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സി സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മാണം. സി. സ്റ്റുഡിയോസിന്റെ ആദ്യ മലയാള ചിത്രമാണ്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയിലെ കാരക്കുടിയിൽ പുരോഗമിക്കുന്നു. രണ്ടുകാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഒഫ് കൊത്ത പറയുന്നത്. രചന: അഭിലാഷ് എൻ. ചന്ദ്രൻ, ഛായാഗ്രഹണം നിമിഷ് രവി, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സംഗീതം: ജെക്സ് ബിജോയ്, ഷാൻ റഹ്മാൻ. ആക്ഷൻ: രാജശേഖർ. പി.ആർ.ഒ: പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY