SignIn
Kerala Kaumudi Online
Thursday, 25 June 2026 11.13 AM IST

ജോഷി ചിത്രത്തിൽ ജോജു ജോർജ്

jj

പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ ചിത്രങ്ങൾക്കുശേഷം ജോഷിയും ജോജു ജോർജും ഒരുമിക്കുന്നു. അനൂപ് മേനോൻ രചന നിർവഹിക്കുന്നു. ആക്‌ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന കുടുംബ ചിത്രത്തിലൂടെയാണ് ജോഷിയും ജോജു ജോർജും വീണ്ടും ഒരുമിക്കുന്നത്. ഇതാദ്യമായാണ് ജോഷി ചിത്രത്തിന് അനൂപ് മേനോൻ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതുക ആണ് അനൂപ് മേനോൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം. ആന്റണിക്കുശേഷം ഉണ്ണിമുകുന്ദൻ ചിത്രം ജോഷി പ്ളാൻ ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് ഈ പ്രോജക്ട് ഉപേക്ഷിച്ചു. അതേസമയം, ജോജു ജോർജ് സംവിധാനം ചെയ്യുന്ന പരിപാടി തൃശൂരിൽ പുരോഗമിക്കുന്നു.

ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ജോജു ജോർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.നൂറു ദിവസത്തിനടുത്ത് ചിത്രീകരണമുണ്ട്. തൃശൂരും വയനാടും ആണ് ലൊക്കേഷൻ.യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്.

2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി . ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOJUGEORGE, JOSHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY