SignIn
Kerala Kaumudi Online
Saturday, 27 June 2026 10.50 PM IST

ഒരു സിനിമയുടെ മുഴുവൻ ബഡ്ജറ്റും ഒറ്റയ്ക്ക് കീശയിലാക്കിയ നടൻ; പ്രതിഫലം ബാഹുബലിയുടെ നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ

allu-arjun

പ്രേക്ഷകർക്ക് ഏറെ കൗതുകമണർത്തുന്ന കാര്യമാണ് സൂപ്പർതാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിലെ സൂപ്പർ താരങ്ങളായിരുന്നു പ്രതിഫലപ്പട്ടികയിൽ ഒന്നാമത്. എന്നാൽ സമീപകാലത്ത് തെന്നിന്ത്യയിൽ നിന്നുള്ള പാൻഇന്ത്യൻ ചിത്രങ്ങളുടെ വരവോടെ തമിഴ്, തെലുങ്ക്, നടന്മാർ ബോളിവുഡിനെ പിന്നിലാക്കി മുന്നേറുകയാണ്.

ഇപ്പോഴിതാ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടൻ എന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു തെന്നിന്ത്യൻ താരം. തെലുങ്ക് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ആണ് ഒരു നടൻ വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലമെന്ന റെക്കാഡ് തിരുത്തിക്കുറിച്ചത്. സിനിമയ്ക്കുവേണ്ടി വാങ്ങുന്ന പ്രതിഫലത്തിന് പുറമെ സിനിമയുടെ ലാഭവിഹിതവും താരം കരാറാക്കും. ഇതാണ് പ്രതിഫലപ്പട്ടികയിൽ മറ്റ് സൂപ്പർതാരങ്ങളെ പിന്നിലാക്കാൻ അല്ലുവിനെ സഹായിച്ചത്.

ആഗോള ബോക്‌സോഫീസിൽ 1700 കോടി രൂപയിലധികം വാരിക്കൂട്ടിയ 'പുഷ്പ 2' നിർമ്മാതാക്കൾക്ക് സമ്മാനിച്ചത് 600 കോടിയിലധികം രൂപയുടെ ലാഭമാണ്. ഇതിന്റെ വലിയൊരു പങ്ക് അല്ലു അർജുനും ലഭിച്ചു. മുൻകൂർ വാങ്ങിയ തുകയും ലാഭവിഹിതവും ചേർത്ത് 300 കോടി രൂപയിലധികമാണ് താരം ഒറ്റച്ചിത്രത്തിലൂടെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും ആകെ നിർമ്മാണച്ചെലവിനേക്കാൾ വലിയ തുകയാണിത്. ഉദാഹരണത്തിന്, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ബാഹുബലി 2' നിർമ്മിച്ചത് 250 കോടി രൂപയിൽ താഴെയാണ്.

allu-arjun

തൊണ്ണൂറുകളുടെ പകുതിയിൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത് എന്നിവരിൽ നിന്ന് ബോളിവുഡിന്റെ ഭരണം ഏറ്റെടുത്ത ഇവർ തുടർച്ചയായ വിജയങ്ങളിലൂടെ തങ്ങളുടെ പ്രതിഫലം ഉയർത്തിക്കൊണ്ടേയിരുന്നു. ഇന്ത്യയിൽ ആദ്യമായി ലാഭവിഹിതം വാങ്ങിത്തുടങ്ങിയത് ഷാരൂഖ് ഖാനാണ്. പ്രതിഫലത്തിൽ 100 കോടി എന്ന കടമ്പ ആദ്യമായി കടന്നത് അമീർ ഖാനും. 2010 അവസാനത്തോടെ മൂന്ന് ഖാൻമാരും ഒരു സിനിമയ്ക്ക് 100 കോടിയിലധികം രൂപ വാങ്ങാൻ തുടങ്ങി.

2023ൽ 'പത്താൻ', 'ജവാൻ' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തോടെ ഷാരൂഖ് ഖാൻ തന്റെ പ്രതിഫലം 200 കോടിക്ക് മുകളിലെത്തിച്ചു. എന്നാൽ 2024ൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ഇവരെല്ലാവരെയും മറികടന്നു. തന്റെ എഴുപതുകളിലും 'ജയിലർ' എന്ന ചിത്രത്തിനായി 250 കോടി രൂപയിലധികമാണ് തലൈവർ പ്രതിഫലമായി വാങ്ങിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ രജനികാന്തിനെ രണ്ടാം സ്ഥാനത്താക്കി അല്ലു അർജുൻ ഒന്നാമതെത്തുകയായിരുന്നു.വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഷാരൂഖ്, അമീർ, സൽമാൻ എന്നീ ഖാൻ ത്രയങ്ങളെ അല്ലു കടത്തിവെട്ടി റെക്കാഡിട്ടു എന്നതും ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLUARJUN, CINEMA, HIGHEST PAID ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA