SignIn
Kerala Kaumudi Online
Sunday, 13 September 2026 5.04 AM IST

നക്ഷത്ര ദീപങ്ങൾ പൊലിഞ്ഞു

ഭക്തി സാന്ദ്രമായ ഓർമ്മകൾ നിറയുന്ന ഗാനങ്ങൾ ബാക്കിയാക്കി

കെ. ജി. ജയൻ യാത്രയായി

ss

ശാസ്‌ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതജ്ഞൻ എന്ന വിശേഷണമാണ് എന്നും കെ.ജി. ജയന്. ജയ വിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രീകോവിൽ നട തുറന്നു എന്ന ഗാനം ഇവർ ഈണമിട്ടു പാടിയതാണ്. നക്ഷത്ര ദീപങ്ങൾ തിളങ്ങി... ഹൃദയം ദേവാലയം.. ഉൾപ്പെടെ നിരവധി സിനിമാഗാനങ്ങൾ. നിറകുടം എന്ന ചിത്രത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന ഗാനം ഇന്നും ആലപിക്കാത്ത ഒരു ഗാനമേളയും ഉണ്ടാകില്ല. എം. ബാലമുരളീകൃഷ്ണ എന്ന പ്രശസ്ത സംഗീതജ്ഞന്റെ ശിഷ്യരായാണ് ജയ വിജയന്മാർ മദിരാശിയിൽ എത്തുന്നത്. എച്ച്.എം.വിയിലെ മാനേജരുടെ നിർദ്ദേശപ്രകാരം രണ്ടു അയ്യപ്പഭക്തിഗാനങ്ങൾ ഒരുക്കാൻ അവസരം. എം.പി. ശിവന്റെ വരികൾക്ക് മനോഹരമായി ഇരുവരും ഈണം നൽകി. പി. ലീലയാണ് ഗാനം ആലപിച്ചത്. ഗാനമാകട്ടെ പ്രശസ്തവും. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ" ഇതായിരുന്നു ആദ്യ ഭക്തിഗാനം. ഇതിനുശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും പ്രശസ്തമായി. സംഗീതലോകത്ത് സാന്നിദ്ധ്യമുറപ്പിച്ച ജയവിജയൻമാർ നൂറുകണക്കിന് ഭക്തിഗാനങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തു. അതിൽ ഇരുവരുടെയും അയ്യപ്പഭക്തിഗാനങ്ങൾക്കാണ് ആരാധകർ ഏറെ.

. 1968ൽ റിലീസ് ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തുന്നത്. രാധതൻ പ്രേ മത്തോടാണോ ചന്ദന ചർച്ചിത തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച കൃഷ്ണഭക്തിഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്. കെ.ജി. ജയനും വിടപറയുമ്പോൾ അനശ്വരമാകുന്നത് ഭക്തിസാന്ദ്രമായ ഓർമ്മകൾ നിറയുന്ന നിരവധി ഗാനങ്ങളാണ്. എന്നിലെ ഗായകനെ വളർത്തിയതും അച്ഛനും കൊച്ചച്ഛനും ചേർന്നാണെന്ന് നടൻ മനോജ് കെ. ജയൻ പറയാറുണ്ട്. കെ.ജി. ജയന്റെ ഇളയ മകനാണ് മനോജ് കെ. ജയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA