SignIn
Kerala Kaumudi Online
Sunday, 01 November 2026 8.59 PM IST

അമ്മയായപ്പോൾ തടി കൂടി, പിന്നാലെ ട്രോളുകളും; ബോഡി ഷെയിമിംഗിനെക്കുറിച്ച് ഐശ്വര്യയും കത്രീനയും പറഞ്ഞ മറുപടി വൈറൽ

katrina-aiswarya-rai
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും കത്രീന കെയ്‌ഫും

പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിടേണ്ടിവന്ന പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും കത്രീന കെയ്‌ഫും. അമ്മയാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെയാണ് ഇരുവരും പ്രതികരിച്ചത്. 2015ൽ ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. സമാനമായ അനുഭവമാണ് അടുത്തിടെ കത്രീന കെയ്‌ഫിനും ഉണ്ടായത്.

ഗർഭകാലത്തും പ്രസവശേഷവും ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശരീരഭാരം കൂടിയതും നീർക്കെട്ട് ഉണ്ടായതുമെല്ലാം സ്വാഭാവികമായ മാറ്റങ്ങളായിരുന്നു. അതിൽ തനിക്ക് അസ്വസ്ഥത ഉണ്ടായിരുന്നില്ല. മകളോടൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ സാധിച്ചപ്പോഴാണ് താൻ പുറത്തുവന്നത്. ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നെങ്കിൽ പൊതുവേദികളിൽനിന്ന് മാറിനിൽക്കുകയോ ശരീരഭാരം കുറയ്ക്കാൻ എന്തെങ്കിലും ചെയ്യുകയോ ചെയ്യുമായിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

മുംബയിൽ നടന്ന ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ കത്രീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ശരീരഭാരത്തിന്റെ പേരിൽ താരത്തിനെതിരെ അധിക്ഷേപങ്ങൾ ഉയർന്നത്. പ്രസവശേഷം ശരീരഭാരം കൂടിയതിനെ ചൂണ്ടിക്കാട്ടി കത്രീനയുടെ സിനിമാ കരിയർ അവസാനിച്ചെന്നുവരെ ചിലർ പരിഹസിച്ചു. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കത്രീന വിമർശകർക്ക് ചുട്ട മറുപടി നൽകിയത്.

മനസിൽ ഏറെ നാളായി ആഗ്രഹിച്ചിരുന്ന മാതൃത്വമെന്ന അനുഭവത്തിലേക്ക് താൻ ഒരു ചുവടുകൂടി മുന്നോട്ടുവച്ചിരിക്കുകയാണെന്നും പിന്നെ എന്തിനാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. പ്രസവശേഷം മകൻ വിഹാന്റെ മുഖം ആദ്യമായി കണ്ട നിമിഷം വിവരിക്കാൻ കഴിയാത്ത അനുഭവമായിരുന്നുവെന്നും കത്രീന പറഞ്ഞു. തന്റയും ഭർത്താവ് വിക്കി കൗശലിന്റെയും നാലുവർഷത്തെ കഠിനമായ കാത്തിരിപ്പിനൊടുവിലാണ് ആ സന്തോഷം ജീവിതത്തിലെത്തിയതെന്നും താരം കൂട്ടിച്ചേർത്തു. മാതൃത്വം ആഘോഷിക്കേണ്ട അനുഭവമാണെന്നും ശരീരത്തിന്റെ പേരിൽ സ്ത്രീകളെ വിചാരണ ചെയ്യേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് ബോളിവുഡ് താരങ്ങൾ ഒരുപോലെ പങ്കുവച്ചത്.

English Summary

Bollywood actresses Aishwarya Rai and Katrina Kaif have strongly responded to body shaming and cyberbullying regarding their post-pregnancy weight gain. Both stars highlighted the natural bodily changes women experience during motherhood, asserting that such transformations should be embraced and celebrated, not criticized. Aishwarya's past comments on the subject resurfaced, while Katrina recently addressed similar online abuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BODYSHAMING, KATRIAN KAIF, AISWARYA RAI, BOLLYWOOD NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY