SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

50 കടന്ന മമ്മൂട്ടിസം, 50ലേക്ക് ലാലിസം

mammootty-mohanlal

സത്യൻ- നസീർ- മധു കാലത്തുനിന്ന് ആരംഭിക്കുന്നതാണ് കേരളപ്പിറവിക്കു ശേഷം മലയാള വെള്ളിത്തിരയിലെ അഭിനയവാഴ്ച. സത്യനും പ്രേംനസീറും സിനിമാജീവിതം ആരംഭിച്ചത് 'ത്യാഗസീമ" എന്ന ഒരേ ചിത്രത്തിലൂടെയായിരുന്നു. ഇരുപതു വർഷം ഒന്നാം സ്ഥാനത്ത് സത്യൻ നിറഞ്ഞുനിന്നു . മലയാള സിനിമയിൽ ഒരു കാലത്തിന്റെ പേരാണ് സത്യൻ. എഴുപതുകളിലും എൺപതുകളിലും പ്രേംനസീറും മധുവും ഒരുമിച്ച നിരവധി ചിത്രങ്ങളിൽ ഇരുവരും മത്സരിച്ചു അഭിനയിച്ചു.

മുറപ്പെണ്ണ്, ഭാർഗ്ഗവീനിലയം, ഓടയിൽ നിന്ന് തുടങ്ങിയ ക്ളാസിക് ചിത്രങ്ങളിൽ ഇവർ സൃഷ്ടിച്ച കെമിസ്ട്രി മലയാള സിനിമയുടെ ചരിത്രം ആണ്. സോമൻ - സുകുമാരൻ കാലത്തിനുശേഷം എത്തിയ മമ്മൂട്ടിയും മോഹൻലാലും താരരാജാക്കൻമാർ എന്ന വിശേഷണത്തിന് അർഹരായി. മെഗാസ്റ്റാർ, സൂപ്പർ സ്റ്റാർ എന്ന് ആരാധക ലോകം വാഴ്‌ത്തി. അരനൂറ്റാണ്ട് പിന്നിടുകയാണ് മമ്മൂട്ടി നടനത്തിന്.

46 വർഷം കടന്നു മോഹൻലാലിന്റെ താരാധിപത്യത്തിന്. ഇവർക്കു പിന്നാലെ ജയറാം, സുരേഷ്‌ഗോപി, ദിലീപ് എന്നിവരുടെ ഉൗഴമായി. പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിൻപോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ബേസിൽ ജോസഫ് എന്നിവർ പുതിയ നായക മുഖങ്ങളായി. താരാധിപത്യം വേണ്ടാത്ത സിനിമകൾ പുതുകാലത്ത് പിറക്കുന്നു. വലിയ വിജയം നേടുമ്പോൾ 'ബ്ളോക് ബസ്റ്റർ" എന്ന പേര് ആ സിനിമകൾക്ക് ചാർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, KERALAM, KERALAPIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA