SignIn
Kerala Kaumudi Online
Thursday, 18 June 2026 7.30 AM IST

അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരൻ?

READ ENGLISH VERSION
anirudh-ravichander

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർത്തകൾ പുറത്തുവരുന്നത്. സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് 33കാരിയായ കാവ്യ മാരന്‍. 2024 മുതൽ അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നാണ് വിവരം.

അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ മുൻപും പ്രചരിച്ചിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഇതുവരെ കാവ്യയും അനിരുദ്ധും പ്രതികരിച്ചിട്ടില്ല. ഇരുവരെയും ഒന്നിച്ച് അടുത്തിടെ ആരാധകർ റെസ്റ്റോറന്റിൽ കണ്ടതും ചർച്ചയായിരുന്നു. ഉടനെ വിവാഹം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിവാഹം സംബന്ധിച്ച് ഇതുവരെ ഔദ്യാേഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.

ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്‍ക്കുന്ന അനിരുദ്ധ് ഓരോ സിനിമകള്‍ക്കും കോടികളാണു പ്രതിഫലം വാങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ധനുഷിന്റെ 3 എന്ന ചിത്രത്തിലൂ‌ടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIRUDHAN, KAVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY