
വിജയ് ദേവരകൊണ്ട നായകനായി രാഹുൽ സൻക്രിത്യാൻ സംവിധാനം രണബാലി എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്ന ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മി സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം ആണ് അർണോൾഡ് വോസ്‌ലൂ . പീരിഡ് ആക്‌ഷൻ ത്രില്ലറായ രണബാലിയിൽ ബ്രിട്ടീഷ് ഓഫീസറുടെ വേഷത്തിലാണ് അർണോൾഡ് പ്രത്യക്ഷപ്പെടുക. രശ്മികമന്ദാന ആണ് നായിക. 'ടാക്‌സിവാല" എന്ന ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും രാഹുൽ സൻക്രിത്യാനും ഒരുമിക്കുന്ന ചിത്രം 1854നും 1878നും ഇടയിൽ ബ്രിട്ടീഷ് കോളനിവാഴ്‌ച അതിന്റെ ഉന്നതിയിൽ നിന്ന് കാലഘട്ടത്തിന്റെ കഥ ആണ് പറയുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. സെപ്തംബർ 11ന് തിയേറ്ററുകളിൽ എത്തും. പി.ആർ. ഒ ആതിര ദിൽജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |