SignIn
Kerala Kaumudi Online
Monday, 05 October 2026 10.54 AM IST

അസുഖമാണോയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഖുശ്ബു

dsd


തെന്നിന്ത്യയുടെ താരസുന്ദരിയാണ് ഖുശ്ബു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം രജനികാന്തിന്റെ അണ്ണാത്തെയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഖുശ്ബു. തെന്നിന്ത്യയിലെ ബബ്ലി സുന്ദരിയെന്നും ഖുശ്ബുവിനെ ആരാധകർ സ്‌നേഹത്തോടെ വിളിക്കാറുണ്ട്. ഖുശ്ബു തന്റെ ശരീരം വണ്ണം കുറച്ചത് ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. തങ്ങൾക്ക് ഇത് പ്രചോദനമാണെന്ന് ഒരുകൂട്ടം ആരാധകർ പറയുമ്പോൾ എന്താണ് ഖുശ്ബു തടി കുറച്ചതെന്നും വല്ല അസുഖവും ഉണ്ടോയെന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്.നടി പങ്കുവയ്ക്കുന്നു ചിത്രങ്ങൾക്ക് താഴെ വന്ന് ഇത്തരക്കാരുടെ സ്ഥിരം ചോദ്യവും ഇത് തന്നെ. ഇത് കണ്ട് മടുത്ത ഖുശ്ബു ഇപ്പോൾ തകർപ്പൻ മറുപടി കൊടുത്തിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഈ മറുപടി.'20 കിലോ ഭാരം കുറഞ്ഞു, ഞാൻ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.ഞാൻ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. ഇവിടെയുള്ള നിങ്ങളിൽ 10 പേരെയെങ്കിലും തടി കുറക്കാനും ഫിറ്റ്‌നസ് നിലനിർത്താനും ഞാൻ പ്രചോദിപ്പിക്കുകയാണെങ്കിൽ, ഞാൻ വിജയിച്ചതായി കണക്കാക്കു' ഖുശ്ബു കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHUSBU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY