SignIn
Kerala Kaumudi Online
Thursday, 18 June 2026 2.56 PM IST

'ഛോട്ടാമുംബയിൽ അഭിനയിക്കാൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചു'; സത്യാവസ്ഥ വെളിപ്പെടുത്തി ശരണ്യയുടെ അമ്മ

READ ENGLISH VERSION
saranya-sasi

ഒരു കാലത്ത് മകൾ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് നിന്ന് മകൾക്ക് യാതൊരു തരത്തിലുളള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ശരണ്യയുടെ അമ്മ പറഞ്ഞു. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.

'ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മകൾ അഭിനയരംഗത്ത് സജീവമാകുന്നത്. നല്ല രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അടുത്തിടെയാണ് അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങളൊക്കെ വാർത്തയിൽ വന്നിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോൺ കോളുകളും വന്നു. ശരണ്യ, ബാലചന്ദ്രമേനോന്റെ സീരിയലിൽ ആണല്ലോ അഭിനയിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പലരും ചോദിച്ചു.

അതൊക്കെ കേട്ടപ്പോൾ വലിയ സങ്കടമായി.ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ അഭിനയത്തിൽ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരണ്യയ്ക്ക് അസുഖം വന്ന സമയത്തും ബാലചന്ദ്രമേനോൻ സാർ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരിയായി ഒരു സിനിമയിലും അഭിനയിച്ചു.

മ​റ്റൊരു സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളെ മണിയൻപിളള രാജു സാർ വിളിക്കുന്നത്. സംസാരത്തിനിടയിൽ അഡ്ജസ്​റ്റ് ചെയ്യണമെന്ന് സാർ പറഞ്ഞതായി മകൾ പറഞ്ഞു. അപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും കോൾ വന്നു. അപ്പോൾ ഞാൻ അഡ്ജസ്​റ്റ്‌മെന്റ് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അഭിനയിക്കുന്ന ദിവസങ്ങൾ തമ്മിൽ ക്ലാഷ് ആകരുതെന്നാണ് ഉദ്ദേശിച്ചതെന്ന് സാർ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാമുംബയിൽ അഭിനയിച്ചത്. പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രതികരിച്ചതിന് ശരണ്യയ്ക്ക് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്'- ശരണ്യയുടെ അമ്മ പറഞ്ഞു.

നടി സീമ ജി നായരെക്കുറിച്ചും ശരണ്യയുടെ അമ്മ പറഞ്ഞു. 'സീമ ജി നായരുടെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. നല്ലൊരു മനസിന്റെ ഉടമയാണ് സീമ. ശരണ്യയുടെ ശസ്ത്രക്രിയകൾ നടത്താനുളള പണം തന്ന് സഹായിച്ചത് സീമയാണ്. ശരണ്യയുടെ വിവാഹമോചനം കഴിഞ്ഞ സമയമായിരുന്നു അത്.അവളുടെ മരണശേഷം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സീമയാണ് '- അമ്മ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS, MOTHER, SARANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY